Air Travel New Guidelines: വിമാന യാത്രികര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പിഴവ് കാട്ടിയാല്‍ Travel Ban


കോവിഡ്‌  വ്യാപനം വീണ്ടും  രൂക്ഷ മാവുന്ന സാഹചര്യത്തില്‍  വിമാന യാത്രികര്‍ക്കായി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  ഡിജിഎസിഎ  (Directorate General of Civil Aviation - DGCA) പുറത്തിറക്കി.   യാത്രക്കാർ കൂടുതൽ മുൻകരുതലുകൾ എടുത്ത് കൊറോണ മാർഗ്ഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 

1 /5

അതേസമയം, നിയമങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാട്ടിയാല്‍ ലഭിക്കുന്ന ശിക്ഷയും ഏറെ ഗുരുതര മായിരിയ്ക്കും. മാസ്ക് (Mask) സാമൂഹിക അകലം പാലിക്കല്‍ (Social distancing) എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ്  DGCA പുറപ്പെടുവിച്ചിരിയ്ക്കുന്നത്.   

2 /5

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തിൽ നിന്ന് ഇറക്കി വിടുമെന്നും  പുതിയ ഉത്തരവില്‍ പറയുന്നു.  മാസ്ക് ധരിച്ചാല്‍ മാത്രം പോരാ, അത് ശരിയായി  ധരിച്ചിരിയ്ക്കണം.  കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനായി എത്തുന്നവരെ വിമാനത്തിൽ നിന്ന് ഇറക്കിവിടുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  

3 /5

മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ല. ഈ നിര്‍ദ്ദേശം CISFന് നല്‍കിക്കഴിഞ്ഞു.  മാസ്‌ക് ശരിയായി ധരിക്കാത്തവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയിൽപ്പെടുത്താമെന്നും ഡിജിസിഎ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

4 /5

വിമാനത്തിൽ, ഏതെങ്കിലും  യാത്രക്കാരൻ കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിക്കുന്നില്ലെങ്കിൽ, മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം  നിയമപ്രകാരം നടപടിയെടുക്കാമെന്നും  സർക്കുലറിൽ പറയുന്നു. വിമാനം പുറപ്പെടുന്നതിനുമുന്‍പു്‌  മുന്നറിയിപ്പ് നൽകിയിട്ടും മാസ്ക് ശരിയായി ധരിക്കുന്നില്ലെങ്കിൽ യാത്രക്കാരനെ ഇറക്കിവിടാനുള്ള നിര്‍ദ്ദേശവും സര്‍ക്കുലറില്‍ പറയുന്നുണ്ട്.  

5 /5

സാമൂഹിക അകലം പാലിക്കേണ്ടത്  അനിവാര്യമാണ്. നിരുത്തരവാദപരമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമനടപടി സ്വീകരിക്കാം. കൂടാതെ, ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ യാത്രാ വിലക്ക്  (Travel Ban) ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.  പുതിയ നിയമങ്ങൾ അനുസരിച്ച്, യാത്രാ വിലക്ക്  (Travel Ban) 6 മാസം, 1 വർഷം അല്ലെങ്കിൽ 2 വർഷം വരെ ആകാം.

You May Like

Sponsored by Taboola