Airtel, Jio, Vodafone Idea: 250 രൂപയ്ക്കുള്ളിൽ വരുന്ന മികച്ച പ്രീപെയ്‌ഡ്‌ പ്ലാനുകൾ

1 /6

 Vodafone-Idea (Vi) ഏറ്റവും പുതുതായി ഉപഭോക്താക്കൾക്കായി "ബിൻജ് ഓൾ നൈറ്റ്" ഓഫർ അവതരിപ്പിച്ചിരുന്നു. 249 രൂപയ്ക്ക് മേലുള്ള ഡാറ്റ പ്ലാനുകൾ എടുത്തിട്ടുള്ളവർക്കാണ് ഈ ഓഫർ നൽകുന്നത്.  വർക്ക് ഫ്രം ഹോം സർവ സാധാരണമായതോടെ ആളുകൾ രാത്രിയിൽ OTT പ്ലാറ്റഫോംസ് ഉപയോഗിക്കുന്നത് കൂടിയിട്ടുണ്ട് ഇതിനാലാണ് വോഡാഫോൺ ഈ പ്ലാൻ കൊണ്ട് വന്നത്. മറ്റ് മൊബൈൽ കമ്പനികളും വിവിധ പ്ലാനുകൾ കൊണ്ട് വന്നിട്ടുണ്ട്.  

2 /6

മാസാമാസം കൂടിയ ഇന്റർനെറ്റ് പ്ലാനുകൾ എടുക്കാൻ കഴിയാത്തവർക്കായി മൊബൈൽ കമ്പനികൾ 250 രൂപയ്ക്കുള്ളിൽ വരുന്ന ഹൈ സ്‌പീഡ്‌ ഇന്റർനെറ്റും, അൺലിമിറ്റഡ് കാൽസും ഒക്കെ ലഭിക്കുന്ന വിവിധ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

3 /6

ജിയോയുടെ (Reliance Jio) 249 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനിൽ ഒരു ദിവസം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇതിനോടോപ്പം നൽകുന്നുണ്ട്.  

4 /6

ഒരു ദിവസം 1.5 ജിബി ഡാറ്റയാണ് ജിയോയുടെ (Reliance Jio) 199 രൂപയ്ക്ക് ലഭിക്കുന്ന പ്രീപെയ്‌ഡ്‌ പ്ലാൻ നൽകുന്നത്. ഈ ഓഫറിന്റെയും കാലാവധി 28 ദിവസമാണ്. ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇതിനോടോപ്പവും നൽകുന്നുണ്ട്. ഇതേ ആനുകുല്യങ്ങളുമായി വരുന്ന 149 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 149 രൂപയാണ്.

5 /6

എയർടെലിന് 250 രൂപയ്ക്ക് 3 പ്ലാനുകളാണ് ഉള്ളത്. 249 രൂപയുടെ പ്ലാൻ, 219 രൂപയുടെ പ്ലാൻ, 199 രൂപയുടെ പ്ലാൻ. 249 രൂപയുടെ പ്ലാനിന് 1.5 ജിബി ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കും. മാത്രമല്ല അൺലിമിറ്റഡ് കാൾസും (Unlimited Calls) ഓഫർ ചെയ്യുന്നുണ്ട്.  ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിലേക്കുള്ള ആക്സസും ഈ പ്ലാനിനൊപ്പം ലഭിക്കുന്നുണ്ട്.

6 /6

വോഡാഫോൺ ഐഡിയയുടെ (Vodafone - Idea) 249 രൂപയ്ക്ക് ലഭിക്കുന്ന പ്ലാൻ ഒരു ദിവസം 1.5 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഇത് കൂടാതെ അൺലിമിറ്റഡ് കോൾസും  (Unlimited Calls) Vi മൂവീസിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും നൽകുന്നുണ്ട്. MyVi ആപ്പ് വഴി ഓഫർ എടുക്കുകയാണെങ്കിൽ 5 ജിബി അധിക ഡാറ്റയും "ബിൻജ് ഓൾ നൈറ്റ്" ഓഫർ പ്രകാരം രാത്രി മുഴുവൻ ഫ്രീ ഹൈ സ്പീഡ് ഡാറ്റയും ലഭിക്കും.  

You May Like

Sponsored by Taboola