Drishyam 2 Release ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം, തിയറ്ററിൽ റിലീസ് ചെയ്യാത്ത Mohanlal ചിത്രം എങ്ങനെ ഓൺലൈനിലൂടെ കാണാം

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രം എങ്ങനെ ഓൺലൈനിലൂടെ കാണാൻ സാധിക്കും ചെയ്യേണ്ടത് ഇത്രമാത്രം

ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പായ ദൃശ്യം 2 ഇന്ന് അർധരാത്രിയോടെ റിലീസ് ചെയ്യും. പതിവിന് വപരീതമായി മലയാളത്തിന്റെ സൂപ്പർ സ്റ്റാറായ മോഹ​ൻലാന്റെ ഒരു  ചിത്രം ചരിത്രത്തിൽ ആദ്യമായിട്ടാണ് തിയറ്റുറുകളിലൂടെ റിലീസ് ചെയ്യാതിരിക്കുന്നത്. അപ്പോൾ ഈ മോഹൻലാൽ ചിത്രം എങ്ങനെ കാണാൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം

1 /5

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്യുന്നത്. ആമസോണിന്റെ പ്രൈം അക്കൗണ്ടുള്ളവർക്ക് അതിലൂടെ കാണാൻ സാധിക്കും.

2 /5

പ്രൈം വീഡിയോ ആപ്പിലും, വെബ്സൈറ്റിലൂടെയും സിനിമ കാണാൻ സാധിക്കും. ഒരു സമയത്ത് ഒരു യുസർ അക്കൗണ്ട് മാത്രം പ്രവർത്തിക്കാൻ സാധിക്കു. നെറ്റ്ഫ്ലിക്സ് പോലെ സ്ക്രീൻ ഒന്നിൽ കൂടുതൽ സ്ക്രീൻ പങ്കുവെക്കാനുള്ള സൗകര്യം പ്രൈം വീഡിയോയിൽ ഇല്ല.

3 /5

എയർടെൽ ഉപഭോക്താക്കൾക്കും പ്രൈ വീഡിയോ സേവനം സൗജന്യമായി ലഭിക്കും. അതിനായിട്ടുള്ള എയർടെല്ലിന്റെ വിവിധ ഇന്റർനെറ്റ് പാക്കുകൾ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് 89 രൂപയുടെ പാക്ക് എയർടെലിലുടെയുള്ള പ്രൈം പാക്കിനുള്ളത്.

4 /5

അതോടൊപ്പം ആമസോണിന്റെ ഒരു മാസത്തെ ഫ്രീ ട്രയിലൂടെയും സിനിമ കാണാൻ സാധിക്കും. പ്രൈം വീഡിയോ ഫ്രീ ട്രയൽ ചെയ്താൽ ആമസോൺ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്ത് ഒരു മാസത്തേക്ക് സൗജന്യമായ പ്രൈ വീഡിയോ ലഭ്യമാകും.

5 /5

2013ൽ റിലീസായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. മോഹൻലാലിനൊപ്പം മീനയും അൻസിബാ ഹസനും, എസ്തേർ അനിലും തുടങ്ങിയ അതെ താരങ്ങളെ നിലനിർത്തിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പുതുതായി മുരളി ​ഗോപിയും ​ഗണേഷ് കുമാറിനെയും ചിത്രത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്. ജീത്തു ജോസഫാണ് തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola