Airtel 5G : ഈ നാല് നഗരങ്ങളിലേക്ക് എയർടെൽ തങ്ങളുടെ 5ജി സേവനം വ്യാപിച്ചു

Airtel 5G Service Locations 8 പ്രധാന നഗരങ്ങളിലാണ് എയർടെൽ തങ്ങളുടെ 5ജി സേവനം ഇന്ത്യയിൽ ആരംഭിച്ചത്. 

ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചതിന് പിന്നാലെ ടെലികോം കമ്പനികൾ തങ്ങളുടെ സേവനം കൂടുതൽ നഗരങ്ങളിലേക്കെത്തിക്കാനുള്ള മത്സരത്തിലാണ്. എയടെൽ ഇപ്പോൾ നാല് നഗരങ്ങളിലേക്കും കൂടി തങ്ങളുടെ സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്.

1 /5

ഒക്ടോബർ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനം ഔദ്യോഗികമായി അവതരിപ്പിച്ചത് പിന്നാലെയാണ് എയർടെൽ തങ്ങളുടെ 5 ജി സേവനം എട്ട് നഗരങ്ങളിൽ ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിലാണ് എയർടെൽ തങ്ങളുടെ 5ജി സേവനം ആദ്യം ആരംഭിച്ചത്.

2 /5

ഡൽഹി എൻസിആർ മേഖലയായ ഗുരുഗ്രാമിന്റെ വിവിധ പ്രദേശങ്ങളിൽ 5ജി ലഭിച്ചത് തുടങ്ങി.    

3 /5

ഹരിയാനയിലെ മറ്റൊരു നഗരമായ പാനിപത്തിലും എയർടെൽ തങ്ങളുടെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്

4 /5

വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യ അസമിലെ ഗുവാഹത്തിയിലും ദിസ്പൂരിലുമാണ് എയർടെലിന്റെ 5ജി സേവനം ലഭിക്കുന്നത്

5 /5

കൂടാതെ വാരാണാസി എയർപോർട്ട്, പൂണെ എയർപ്പോർട്ട്, ബെംഗളൂരു എയർപ്പോർട്ടിന്റെ രണ്ടാം ടെർമിനിൽ എന്നിവടങ്ങളിൽ എയർടെലിന്റെ 5 പ്ലസ് നെറ്റ്വർക്ക് സേവനം ലഭിക്കുന്നതാണ്

You May Like

Sponsored by Taboola