Saturn Transit 2023: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് കടക്കുന്നു. ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനമാണ്. ജനുവരി 17 ന് ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കും.
Saturn Transit 2023 Effect: ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങൾ പുതുവർഷത്തിന്റെ തുടക്കത്തിൽ രാശി മാറുകയാണ്. ഇതിൽ പ്രധാനം നീതിയുടെ ദേവനായ ശനിയുടെ സ്ഥാനമാറ്റമാണ്. 30 വർഷങ്ങൾക്ക് ശേഷം 2023 ജനുവരി 17 ന് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ശേഷം മാർച്ച് 15 ന് ശനി തന്റെ നക്ഷത്ര പരിവർത്തനം നടത്തും. 2023 മാർച്ച് 15 ന് സംഭവിക്കാൻ പോകുന്ന ശനിയുടെ രാശിമാറ്റത്തിന്റെ ഏറ്റവും ശുഭകരമായ ഫലങ്ങൾ ഏത് രാശിക്കാർക്കാണ് ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.
ജനുവരി 17 ന് ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിൽ എത്തുന്നത്.
മേടം: ഈ സമയം മേട രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ജോലിസ്ഥലത്ത് പുരോഗതിയും ബിസിനസ്സിൽ വലിയ ലാഭവും ഉണ്ടാകും. അടുത്ത രണ്ടര വർഷം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.
ഇടവം: ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് മികച്ച വിജയത്തിന് സാധ്യത. സർക്കാർ ജോലിയിലോ രാഷ്ട്രീയത്തിലോ ഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി ആഗ്രഹിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കും.
കന്നി: ഈ സമയം കന്നി രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. പഴയ കടങ്ങളിൽ നിന്നും മുക്തി ലഭിക്കും.
മകരം: മകരം രാശിക്കാർ സംസാരം കൊണ്ട് ആളുകളുടെ മനസ്സ് കീഴടക്കും. ബിസിനസ്സിൽ ലാഭമുണ്ടാക്കും. കച്ചവടവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. വരുമാനം നേടുന്നതിന് വിവിധ മാർഗങ്ങൽ തുറക്കും.
കുംഭം: ശനി 30 വർഷത്തിന് ശേഷം കുംഭ രാശിയിലേക്കാണ് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ദീർഘനാളത്തെ അസുഖങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)