Shamna Kasim: ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഞ്ചിൽ ഗ്ലാമറസ് ലുക്കിൽ ഷംന കാസിം

തെലുങ്കിലെ ഒ.ടി.ടി പ്ലാറ്റഫോമായ ‘ആഹാ’-യുടെ പുതിയ വേർഷന്റെ ലോഞ്ച് ചടങ്ങ് നടൻ അല്ലു അർജുൻ നിർവഹിച്ചു. ആഹ സ്ഥാപകന്മാരിൽ ഒരാളാണ് അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ്. 

ചടങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയത് നടി ഷംന കാസിമാണ്. ഗ്ലാമറസ് വേഷത്തിലാണ് ഷംന കാസിം ചടങ്ങളിൽ പങ്കെടുത്തത്.

1 /7

ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ അല്ലു അരവിന്ദ് ആഹാ 2.0 യെക്കുറിച്ചുള്ള രസകരമായ കുറച്ച് അപ് ഡേറ്റുകൾ പുറത്തുവിട്ടു. വരിസംഖ്യ ചാർജുകൾ പ്രതിവർഷം 699 രൂപ ആയിരിക്കുമെന്നും വെളിപ്പെടുത്തി.

2 /7

എല്ലാ വെള്ളിയാഴ്ചകളിലും ഇനി ഓരോ സിനിമകൾ വീതം ഇറങ്ങുമെന്നും ചടങ്ങിൽ അല്ലു അരവിന്ദ് പറഞ്ഞു. കൂടുതൽ തെലുങ്ക് സിനിമകളാണ് ആഹായിൽ ഇറങ്ങുന്നത്.   

3 /7

അതുകൊണ്ട് തന്നെ മറ്റുഭാഷകളിലെ ചിത്രങ്ങളും ഉടൻ അതിനുണ്ടാകുമെന്ന് പ്രതീക്ഷകളുണ്ട്. ലോഞ്ച് ചടങ്ങളിൽ സിനിമ-ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന പല താരങ്ങളും പങ്കെടുത്തിരുന്നു

4 /7

ചടങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയത് നടി ഷംന കാസിമാണ്. ഗ്ലാമറസ് വേഷത്തിലാണ് ഷംന കാസിം ചടങ്ങളിൽ പങ്കെടുത്തത്. 

5 /7

സിൽക്ക് ടൈപ്പ് ഗൗൺ വസ്ത്രം ധരിച്ചാണ് ഷംന ചടങ്ങിനായി എത്തിയത്. ക്യാമറ കണ്ണുകൾ അല്ലു അർജുൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോയത് ഷംനയിലേക്ക് ആണെന്ന് തന്നെ പറയേണ്ടി വരും. 

6 /7

ഷംനയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെലുങ്കിൽ നാലിലേറെ സിനിമകളാണ് ഷംന അഭിനയിക്കുന്നത്. 

7 /7

കൂടാതെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും സിനിമകൾ വരുന്നുണ്ട്. തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിയായി ഷംന ഇപ്പോൾ മാറി കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംനയെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

You May Like

Sponsored by Taboola