മാടമ്പി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. ഒരുപിടി നല്ല ഹാസ്യ കഥാപാത്രങ്ങളിലൂടെ ആദ്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം പിന്നീട് ക്യാരക്ടർ റോളുകളിൽ അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ 15 വർഷത്തോളമായി താരം സിനിമയിലും സീരിയൽ രംഗത്തും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അഭിനയത്രി എന്നതിൽ ഉപരി നല്ലയൊരു നർത്തകി കൂടിയാണ് കൃഷ്ണപ്രഭ. ഡാൻസ്, പാട്ട്, അഭിനയം, മോഡലിംഗ്, അവതാരക എല്ലാ മേഖലയിലും കൃഷ്ണപ്രഭ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
മോഹൻലാൽ നായകനായ ദൃശ്യം ടുവിലാണ് കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത്. അടുത്തിടെ താരം ഒരു ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു
തടിയൊക്കെ കുറച്ച് കൃഷ്ണപ്രഭ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.
ആദ്യം സാരിയിൽ നാടൻ വേഷത്തിലാണ് താരം എത്തിയിരുന്നതെങ്കിൽ ഇത് മോഡേൺ വസ്ത്രങ്ങൾ ധരിച്ച് കിടിലം ലുക്കിലാണ് ഫോട്ടോഷൂട്ട് കൃഷ്ണപ്രഭ ചെയ്തിരിക്കുന്നത്.
സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് വേണ്ടിയാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സെനി പി ആറുകാട്ട് എന്ന സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വികാസാണ് മേക്കപ്പ്, ദക്ഷ ബ്രൈഡൽ കൗച്ചറിന്റെ ഔട്ട്ഫിറ്റിൽ സുബിലാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ജിജോ ജോയാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തത്. 33 ലക്ഷം ഫോള്ളോവെഴ്സാണ് താരത്തിന് ഫേസ്ബുക്കിൽ ഉള്ളത്.
ഈ അടുത്ത കാലത്ത്, ട്രിവാൻഡ്രം ലോഡ്ജ്, ഒരു ഇന്ത്യൻ പ്രണയകഥ, ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ 2, അള്ളു രാമേന്ദ്രൻ, ദൃശ്യം 2 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കുട്ടികാലം മുതൽ ഡാൻസ് പഠിക്കുന്ന കൃഷ്ണപ്രഭ സ്റ്റേജ് ആർട്ടിസ്റ്റായിട്ടാണ് ആദ്യം തുടങ്ങിയത്. അതിമനോഹരമായി പാടുകയും ചെയ്യുന്ന താരം ധാരാളം വീഡിയോസ് അതിന്റെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.