മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത ഒരു ചിത്രമാണ് ഉർവശിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായ അച്ചുവിന്റെ അമ്മ. ഇന്നും ടിവിയിൽ ഈ ചിത്രം വന്നാൽ ഇരുന്ന് കാണാത്തവർ കുറവായിരിക്കും. 2005ലാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത്. എൽഐസി ഏജന്റ് കെ പി വനജയും മകൾ അച്ചുവുമായാണ് ഉർവശിയും മീര ജാസ്മിനും അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ.
അച്ചുവിന്റെ അമ്മയിൽ മീര ജാസ്മിന്റെ നായകനായി എത്തിയത് നരേയ്ൻ ആണ്.
അഡ്വക്കേറ്റ് ഇമ്മാനുവൽ ജോൺ എന്ന ഇജോ ആണ് ചിത്രത്തിലെ നരെയ്ന്റെ കഥാപാത്രം.
വർഷങ്ങൾക്ക് ശേഷം നരെയ്നും മീര ജാസ്മിനും തമ്മിൽ കണ്ടുമുട്ടിയിരിക്കുകയാണ്. മീര ജാസ്മിൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഇക്കാര്യം അറിയിച്ചത്.
വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടുള്ള ഒരു കുറിപ്പും മീര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവർക്കുമായി ശ്വാസത്തിൻ താളം തെന്നലറിയുമോ എന്ന ഗാനം പാടുന്നു എന്നാണ് ഗായിക മഞ്ജരി കമന്റ് ചെയ്തത്.
നിരവധി ആരാധകർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. അച്ചുവും ഇജോയും വീണ്ടും എന്നൊക്കെയുള്ള കമന്റുകളാണ് കൂടുതലും.
മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങളിലും മീരയും നരെയ്നും നായിക നായകന്മാരായിരുന്നു.