ഒരു ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കാണ് ഇത് മൂലം പ്രയോജനം ലഭിക്കുന്നത്. 1000 ത്തിലധികം പെൻഷൻകാരും,ഡെയ്ലി വേജസ് വർക്കേഴ്സും ഇതിൽപ്പെടും.
ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനായി 320 കോടിയാണ് ത്രിപുര സർക്കാർ ചിലവഴിക്കുന്നത്
ത്രിപരയിലെ ഡി.എ വർധന മാർച്ച് 1 ഒാടെയാണ് നിലവിൽ വരുക. ഇതാദ്യമായാണ് ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിൽ ത്രിപുര സർക്കാർ ഡി.എ നൽകുന്നത്
ഡി.എയിലും,ഡി.ആറിലുമുള്ള വർധനയെ തുടർന്ന് പുതിയ സ്കെയിൽ ഒാഫ് പേ ത്രിപുരയിൽ നിലവിൽ വന്നു.
ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കും,പെൻഷനേഴ്സിനുമാണ് 3 ശതമാനം വർധന ലഭിക്കുന്നത്. ഫെബ്രുവരി 26നാണ് ഇത് സംബന്ധിച്ച ത്രിപുര സർക്കാർ പ്രഖ്യാപനം നടത്തിയത്