7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ അടിപൊളി വാർത്ത; DA DR ൽ ഇത്രയും വർദ്ധനവ്!

7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും DA യും DR ഉം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.

7th Pay Commission Latest News: ആ കാത്തിരിപ്പിനൊടുവിൽ ഇതാ കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത വരുന്നുണ്ട്.

 

1 /7

7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഡിയർനസ് അലവൻസും (DA) ഡിയർനസ് റിലീഫും (DR) ഉടൻ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.  അതിനിടയിലിതാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്

2 /7

നരേന്ദ്ര മോദി സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചേക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇക്കാര്യം അംഗീകാരിച്ചാൽ ഇത് ഡിയർനസ് റിലീഫ് , ഡിയർനസ് അലവൻസ്  എന്നിവയിലെ രണ്ടാമത്തെ വർധനയായിരിക്കും.

3 /7

ഇത് സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബർ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് CNBC-TV18 എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമാണ്.  ഇനി ഇത് സെപ്റ്റംബറിൽ വർധിച്ചാൽ ഡിഎ (DA) 53 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ട്

4 /7

 കൊറോണ വൈറസ് പാൻഡെമിക്കിനെ തുടർന്ന് നിർത്തിവച്ച കുടിശ്ശിക കേന്ദ്രം നൽകില്ലെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതുവരെ 18 മാസത്തെ DA  കുടിശ്ശിക ലഭിച്ചിട്ടില്ല.  ലേബർ ബ്യൂറോ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന CPI-IW ഡാറ്റയെ അടിസ്ഥാനമാക്കിയാണ് കേന്ദ്രം ക്ഷാമബത്ത എത്രത്തോളം ആക്കാമെന്ന് നിശ്ചയിക്കുന്നത്.  

5 /7

ഈ വർഷത്തിന്റെ ആദ്യം അതായത് മാർച്ച് 7 നായിരുന്നു മോദി സർക്കാർ അവസാനമായി ക്ഷാമബത്ത വർധിപ്പിച്ചു കൊണ്ടുള്ള  പ്രഖ്യാപനം നടത്തിയത്. ഈ വർദ്ധനവ് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിലൂടെയാണ് ഡിഎ 50 ശതമാനമായി ഉയർന്നത്

6 /7

ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത് 2014-ലാണ്. സാധാരണഗതിയിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ക്രമീകരിക്കുന്നതിന് ഓരോ 10 വർഷത്തിലും കേന്ദ്രം ശമ്പള പരിധി നിശ്ചയിക്കുന്നു

7 /7

അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കും എന്നാണ് റിപ്പോർട്ട്.  ഇപ്പോഴേ ചർച്ച തുടങ്ങിയാലേ 2016 ൽ എട്ടാം ശബള കമ്മീഷൻ രൂപീകരിക്കാൻ കഴിയു എന്നാണ് റിപ്പോർട്ട്.  

You May Like

Sponsored by Taboola