പയർ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അവയിൽ പോഷകങ്ങളും ആൻ്റി ഓക്സിഡൻ്റുകളും ധാരാളം അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയർ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് മുളപ്പിച്ച പയര്‍. ഇവ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ പോഷകങ്ങളും ആൻ്റി ഓക്സിഡൻ്റുകളും ധാരാളം അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയറിൽ വിറ്റാമിന്‍ എ കാണപ്പെടുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികള്‍ (reduction agent) ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടാൻ മുളപ്പിച്ച പയർ സഹായിക്കുന്നു. ഇതു വഴി വിവിധ അവയവങ്ങളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത കൂടുന്നു.
പൊട്ടാഷ്യം, ഫോസ്ഫറസ്, മഗ്നീഷ്യം പോലുള്ള ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് മുളപ്പിച്ച പയറുകൾ. ഇവ ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കുന്നു. പി എച്ച് നില നിയന്ത്രിക്കുവാനും സഹായിക്കുന്നു.
മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് രക്ത കുഴലുകളിലേയും ധമനികളിലേയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്.
മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകളുണ്ട്. ഇവ ദഹനസമയത്തെ രാസ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ നിയന്ത്രിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)