Unni Mukundan: 45ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ്; അം​ഗീകാരത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രത്തിനാണ് താരത്തിന് പുരസ്ക്കാരം ലഭിച്ചത്. അം​ഗീകാരത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഉണ്ണി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ദുൽഖർ സൽമാനാണ് മികച്ച നടൻ. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങൾക്കാണ് ദുൽഖറിന് അവാർഡ് ലഭിച്ചത്. ഉടൽ എന്ന സിനിമയിലെ പ്രകടനത്തിന് ദുർ​ഗ കൃഷ്ണയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത്. മഞ്ജു പിള്ളയാണ് മികച്ച രണ്ടാമത്തെ നടി. ഹോം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്ക്കാരം.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola