2024 Lucky Zodiac Signs: പുതു വര്‍ഷമായ 2024ല്‍ സമ്പത്ത് വാരിക്കൂട്ടും ഈ രാശിക്കാര്‍!!

ജ്യോതിഷ പ്രകാരം, മഹാലക്ഷ്മി വർഷം 2023 ദീപാവലി മുതൽ ആരംഭിക്കാൻ പോകുന്നു.  ഇത് ചില രാശിചിഹ്നങ്ങളെ ഏറെ സ്വാധീനിക്കും. മഹാലക്ഷ്മി വർഷത്തിൽ ചില ഗ്രഹങ്ങളുടെ ചലനം മാറുന്നത് ചില രാശിക്കാരില്‍ വളരെ ശുഭകരമായ ഫലങ്ങള്‍ ഉളവാക്കും.  

2024 Lucky Zodiac Signs: ജ്യോതിഷ പ്രകാരം, മഹാലക്ഷ്മി വർഷം 2023 ദീപാവലി മുതൽ ആരംഭിക്കാൻ പോകുന്നു.  ഇത് ചില രാശിചിഹ്നങ്ങളെ ഏറെ സ്വാധീനിക്കും. മഹാലക്ഷ്മി വർഷത്തിൽ ചില ഗ്രഹങ്ങളുടെ ചലനം മാറുന്നത് ചില രാശിക്കാരില്‍ വളരെ ശുഭകരമായ ഫലങ്ങള്‍ ഉളവാക്കും.  

1 /7

2024 ലെ പ്രധാന ഗ്രഹ ചലനങ്ങള്‍     2024 ലെ പ്രധാന ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് പറയുകയാണ് എങ്കില്‍ ഈ വർഷം ദീപാവലിക്ക് മുമ്പ് തന്നെ,  ശനി ദേവന്‍ സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു. വരുന്ന ഒരു വര്‍ഷത്തേയ്ക്ക് ശനി ദേവന്‍ കുംഭത്തില്‍ തുടരും. 2024-ൽ രാഹു മീനം രാശിയിൽ സഞ്ചരിക്കും, കേതുവിനെക്കുറിച്ചാണെങ്കിൽ, വർഷം മുഴുവനും അത് കന്നിരാശിയിൽ സഞ്ചരിക്കും. 2024-ൽ വ്യാഴം ഇടവത്തില്‍ സഞ്ചരിക്കും. ഈ അവസരത്തില്‍ രൂപപ്പെടുന്ന ശുഭകരമായ ചില യാദൃശ്ചികതകൾ ചില രാശിക്കാര്‍ക്ക് ഏറെ ഗുണകരമാണ്.    

2 /7

ദീപാവലി ഇത്തരക്കാരുടെ ഭാഗ്യം തുറക്കും ദീപാവലിയോടെ ശനിയടക്കം പ്രധാന ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ശുഭ ഫലങ്ങള്‍ സമ്മാനിക്കും. അടുത്ത വര്‍ഷം അതായത്, 2024 ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമാണ്.  2024ല്‍ ചില രാശിക്കാര്‍ പണം കൊണ്ട് കളിക്കും, ഈ രാശിക്കാര്‍ അളവറ്റ സമ്പത്ത് നേടും. 2024 ലെ ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്നറിയാം... 

3 /7

മിഥുനം രാശി  (Gemini Zodiac Sign) ദീപാവലിയോടെ മിഥുനം രാശിക്കാരുടെ വരുമാന സ്രോതസ്സുകൾ വര്‍ദ്ധിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ബിസിനസ് നടത്തുന്നവർക്ക് മഹാലക്ഷ്മി വർഷം വളരെ പ്രയോജനപ്രദമാണ്. ഇത്തരക്കാർക്ക് സാമ്പത്തിക നിക്ഷേപത്തിന്‍റെ ഗുണം ലഭിക്കും. വലിയ ഭാഗ്യത്തിന് സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. ഈ വർഷം ആരോഗ്യത്തിനും നല്ലതായിരിക്കും.

4 /7

ചിങ്ങം രാശി (Leo Zodiac Sign)   ഈ രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലി ലഭിക്കും. ചിങ്ങം രാശിക്കാർക്ക് ഈ വർഷം ആരോഗ്യത്തിന് മികച്ചതായിരിയ്ക്കും. 

5 /7

കന്നി രാശി  (Virgo Zodiac Sign)   മഹാലക്ഷ്മി വർഷം കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി ഫലപ്രദമായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് പുരോഗതിയുടെ എല്ലാ വഴികളും തുറക്കും. ഈ വർഷം വിദ്യാർത്ഥികൾക്ക് ഏറെ അനുകൂലമായിരിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

6 /7

വൃശ്ചികം രാശി  (Scorpio Zodiac Sign)   ജോലിയിലും ബിസിനസിലും വലിയ പുരോഗതി ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പൂർവ്വിക സ്വത്തിൽ വർദ്ധനവുണ്ടാകും.ഏറെ സമ്പത്ത് നേടാനുള്ള വലിയ സാധ്യതകള്‍ ഉണ്ട്. ഈ രാശിക്കാര്‍ അവരുടെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

7 /7

മകരം രാശി  (Capricorn Zodiac Sign) ജ്യോതിഷ പ്രകാരം, ശനി ദേവന്‍റെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. ഇവര്‍ക്ക് ആളുകളുടെ  പിന്തുണയും സഹകരണവും ലഭിക്കും. പുതുവർഷത്തിൽ ജോലി മാറ്റത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. തൊഴിൽ മേഖലയിലുള്ളവർക്ക് ഈ വർഷം പുരോഗതി നിറഞ്ഞതായിരിക്കും

You May Like

Sponsored by Taboola