UAE: തുല്യ ജോലിയ്ക്ക് തുല്യ വേതനം, നിയമനിര്‍മ്മാണത്തിന് യുഎഇ

വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ UAE. ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക്  തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ദുബായ്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 10:40 PM IST
  • വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ UAE. ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ദുബായ്.
  • കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒരേ തൊഴിലിടങ്ങളില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനം നല്‍കുന്ന നിയമമാണ് യുഎഇ ആവിഷ്‌ക്കരിക്കുന്നത്.
UAE: തുല്യ ജോലിയ്ക്ക് തുല്യ വേതനം, നിയമനിര്‍മ്മാണത്തിന് യുഎഇ

Dubai: വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ UAE. ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക്  തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ദുബായ്. 

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒരേ തൊഴിലിടങ്ങളില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനം നല്‍കുന്ന നിയമമാണ്  യുഎഇ ആവിഷ്‌ക്കരിക്കുന്നത്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം നല്‍കുന്നത് മനുഷ്യാവകാശത്തിന്‍റെയും ലിംഗ സമത്വത്തിന്‍റെയും നിര്‍ണായക ഘടകങ്ങളിലൊന്നാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, അന്താരാഷ്ട്ര തുല്യ ശമ്പള  ദിന ആഘോഷങ്ങളില്‍ പങ്കുചേരുമെന്നും  യുഎഇ അറിയിച്ചു.

സ്ത്രീ ശാക്തീകരണത്തിനുള്ള  ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും തുല്യത കൈവരിക്കുന്നതിനുള്ള വാര്‍ഷികാഘോഷമെന്ന നിലയിലാണ് അന്താരാഷ്ട്ര തുല്യ ശമ്പള ദിനാഘോഷത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയത്.

Aloso Read: Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ

യുഎഇയില്‍ വിദ്യാഭ്യാസ മേഖലയിലെ 64%  തൊഴിലാളികളും സ്ത്രീകളാണ്, ആരോഗ്യ മേഖലയിലെ മൊത്തം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരും ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയിലെ മൊത്തം തൊഴിലാളികളില്‍ 31% പേരും സ്ത്രീകളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News