UAE: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ വിജയം കൈവരിച്ച് UAE. കോവിഡ് വാക്‌സിന്‍ വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
കോവിഡ് മരണ നിരക്ക് (Covid Death Rate) പൂജ്യത്തിലെത്തിക്കാന്‍ ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. വാക്‌സിനേഷനും പിസിആര്‍ പരിശോധനയും വ്യാപകമാക്കിയത് രോഗവ്യാപന തോത് കുറച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ UAE സ്വീകരിച്ച നടപടികള്‍ ലോകപ്രശംസ നേടിയിരുന്നു.
UAEയില്‍ ഇതുവരെ ജനസംഖ്യയുടെ 81.55% അധികം പേരും 2 ഡോസ് വാക്‌സിന്‍ (Covid Vaccine) സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് (Booster Dose) നല്‍കുവാനും ആരംഭിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണ്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
അതേസമയം, UAEയില്‍ അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ ലിസ്റ്റ് പുറത്തിറക്കി. അബുദാബി ഹെല്‍ത്ത് റെഗുലേറ്ററിന്‍റെ പൊതുജനാരോഗ്യ വിഭാഗമായ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ (ADPHC) ആണ് ലിസ്റ്റ് പുറത്തിറക്കിയത്.
Also Read: UAE: കോവിഡ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ യുഎഇ, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക്
UAEയില്‍ അംഗീകരിച്ച കോവിഡ് വാക്‌സിനുകള്‍ ചുവടെ: -
സിനോഫാം, ഫൈസര്‍-ബയോഎന്‍ടെക്, ഹയാത്വാക്സ്, സ്പുട്നിക് വി, ഓക്സ്ഫോര്‍ഡ് ആസ്ട്രസെനെക്ക, മോഡേണ, കോവിഷീല്‍ഡ്, ജാന്‍സണ്‍ (ജോണ്‍സണ്‍ & ജോണ്‍സണ്‍), സിനോവാക് എന്നിവയാണ് യുഎഇയില്‍ അംഗീകരിച്ച വാക്സിനുകള്‍.
Also Read: റെക്കോര്‍ഡ് കുറിച്ച് UAE, Covid മരണങ്ങളില്ലാതെ 24 മണിക്കൂര്‍...!!
യുഎഇയില്‍ നിലവില്‍ അഞ്ച് വാക്സിനുകള്‍ സൗജന്യമായി ലഭ്യമാണ്. നോഫാം,ഫൈസര്‍-ബയോഎന്‍ടെക്, സ്പുട്നിക് വി, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനെക്ക, മോഡേണ.
ഇവയില്‍, മൂന്നോ അതിലധികമോ വയസ്സുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാനും സിനോഫാം ലഭ്യമാണ്. അതേസമയം കുറഞ്ഞത് 12 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...