UAE മൂന്ന് രാജ്യക്കാർക്കും നേരിട്ടുള്ള യാത്ര വിലക്ക് ഏർപ്പെടുത്തി

നാളെ ജൂൺ 11 വെള്ളിയാഴ്ച മുതലാണ് ഈ മൂന്ന് രാജ്യക്കാർക്ക് നേരിട്ട് യുഎഇ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 12:57 PM IST
  • ആഫ്രിക്കൻ രാജ്യങ്ങളായി സാംബിയ, ഡെമാക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങൾക്കാണ് യുഎഇ യാത്ര വിലക്കേർപ്പെടുത്തിരിക്കുന്നത്.
  • നാളെ ജൂൺ 11 വെള്ളിയാഴ്ച മുതലാണ് ഈ മൂന്ന് രാജ്യക്കാർക്ക് നേരിട്ട് യുഎഇ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.
  • യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, യുഎഇയുടെ എംബസികളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഇളവ് ഏർപ്പെടുത്തിട്ടുണ്ട്.
  • ഇവരെ കൂടാതെ പ്രമുഖരായ വ്യവസായികൾ, യുഎഇയിൽ ഗോൾഡൻ സിൽവർ റസിഡൻസി കാർഡുള്ളവർക്കും വിലക്കിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്.
UAE മൂന്ന് രാജ്യക്കാർക്കും നേരിട്ടുള്ള യാത്ര വിലക്ക് ഏർപ്പെടുത്തി

Dubai : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ യുഎഇ (UAE) മൂന്ന് രാജ്യങ്ങൾക്കും കൂടി നേരിട്ടുള്ള യാത്ര വിലക്കേർപ്പെടുത്തി. ആഫ്രിക്കൻ രാജ്യങ്ങളായി സാംബിയ (Sambia), ഡെമാക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (Congo), ഉഗാണ്ട (Uganda) എന്നീ രാജ്യങ്ങൾക്കാണ് യുഎഇ യാത്ര വിലക്കേർപ്പെടുത്തിരിക്കുന്നത്.

നാളെ ജൂൺ 11 വെള്ളിയാഴ്ച മുതലാണ് ഈ മൂന്ന് രാജ്യക്കാർക്ക് നേരിട്ട് യുഎഇ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാൽ വിലക്കിൽ നിന്ന് യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, യുഎഇയുടെ എംബസികളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഇളവ് ഏർപ്പെടുത്തിട്ടുണ്ട്. 

ഇവരെ കൂടാതെ പ്രമുഖരായ വ്യവസായികൾ, യുഎഇയിൽ ഗോൾഡൻ സിൽവർ റസിഡൻസി കാർഡുള്ളവർക്കും വിലക്കിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. എന്നാൽ ഇവർ യുഎഇലേക്ക് വരുമ്പോൾ മുൻകൂട്ടി അനുവാദം വാങ്ങേണ്ടതാണ്.

ALSO READ : UAE ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി, വിലക്ക് അടുത്ത മാസം ആറ് വരെ

കഴിഞ്ഞ ദിവസം യുഎഇ ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്നത് ജൂലൈ ആറ് വരെ നീട്ടിയത്. നേരിട്ടുള്ള യാത്ര ഒഴിവാക്കാൻ പ്രവാസികൾ മറ്റ് രാജ്യങ്ങളിൽ ക്വാറന്റീനിൽ ഇരുന്നാണ് യുഎഇലേക്ക് പ്രവേശനം നടത്തുന്നത്. 

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഏപ്രിൽ 24നായിരുന്നു യാത്ര വിലക്ക് യുഎഇ ഏർപ്പെടുത്തുന്നത്. അന്ന് സ്ഥിതി പരിഗണിച്ച് മാത്രമെ വിലക്ക് പിൻവലിക്കുന്നതിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കൂ എന്ന് യുഎഇ ഭരണകൂടം അറിയിച്ചിരുന്നത്. 

നേരത്തെ  ഈ മാസത്തിന്റെ അവസാനത്തോടു കൂടി വിലക്ക് പിൻവലിക്കുമെന്നും ജൂലൈ മുതൽ നേരിട്ടുള്ള പ്രവേശനം സാധ്യമാകുമെന്ന് യുഎഇ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം തള്ളിക്കള്ളഞ്ഞാണ് യുഎഇ ഏവിയേഷൻ മന്ത്രാലയം അടുത്ത മാസം ആറ് വരെ യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

ALSO READ : കോവിഡിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 

നിരവധി പ്രവാസികളാണ് യാത്ര വിലക്കിനെ തുടർന്ന് നാട്ടിൽ ദുരിതം അനുഭവിക്കുന്നത്. നേരിട്ടുള്ള യാത്രയ്ക്ക് മാത്രം വിലക്കേർപ്പെടുത്തിയതിനാൽ മറ്റ് രാജ്യങ്ങളിൽ ക്വാറന്റീനിൽ ഇരുന്നാണ് പല പ്രവാസികളും ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശനം നടത്തുന്നത്. അതിനായി പലരും ശ്രീലങ്കയും മാൽഡീവ്സും റഷ്യ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് പോകാനായി തിരഞ്ഞെടുക്കുന്നത്.

എന്നാൽ ഇത്തരത്തിലുള്ള യാത്ര വളരെ ചിലവേറിയതാണ്. അതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങുന്നതിൽ അധികമാണ് ഈ രാജ്യങ്ങളിലെ ക്വാറന്റീൻ ചിലവുകൾ മറ്റും. ഗൾഫ് മേഖലയിൽ തൊഴിൽ അവസരങ്ങൾ നേടിയെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള യുവാക്കളെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്.

യുഎഇക്ക് പുറമെ സൗദി അറേബ്യയും ഒമാനും കുവൈത്തും തുടങ്ങിയ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബഹ്റൈനും ഖത്തറും ആ രാജ്യങ്ങളിലെ വിസ ഉള്ളവർക്ക് പ്രവേശനം നൽകുന്നുണ്ട്. 

ALSO READ : Abu Dhabi Visa : അബുദാബിയിൽ വിസ മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം

നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനത്തിന് തോത് കുറഞ്ഞ് വരുകയാണ്. ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് തുടർച്ചയായി ഒരു ലക്ഷത്തിൽ താഴെയാണ്. ഇത്തരത്തിൽ ഈ മാസം കൂടി കഴിയുമ്പോൾ കേസുകളുടെ നിലയിൽ വലിയ തോതിൽ കുറവ് രേഖപ്പെടുത്തിയാൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്ര വിലക്ക് പിൻവലിക്കുന്നത് ഈ രാജ്യങ്ങൾ പരിഗണിക്കാൻ സാധ്യയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News