Saudi Crime: ഭാര്യയേയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ

Saudi News: റിയാദിൽ കുടുംബസമേതം താമസിച്ചിരുന്ന ഇയാൾ ഭാര്യയുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന്  കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 8, 2024, 11:36 PM IST
  • സൗദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഭാര്യമാരെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികൾ പിടിയിൽ
  • റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സുഡാനി പൗരനെയാണ് പോലീസ് പിടികൂടിയത്
Saudi Crime: ഭാര്യയേയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ

റിയാദ്: സൗദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഭാര്യമാരെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികൾ പിടിയിൽ.  റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സുഡാനി പൗരനെയാണ് പോലീസ് പിടികൂടിയത്.

Also Read: മയക്കുമരുന്ന് കൈവശം വച്ച പ്രവാസി ഒമാനിൽ പിടിയിൽ

റിയാദിൽ കുടുംബസമേതം താമസിച്ചിരുന്ന ഇയാൾ ഭാര്യയുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന്  കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അറസ്റ്റു ചെയ്ത പ്രതിയെ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറിയിട്ടുണ്ട്.  രണ്ടാമത്തെ കൊലപാതകം നടന്നത് മക്കയിലാണ്.  ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനെയാണ് മക്കയിൽ പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!

ഇവിടേയും വിഷയം വാക്കുതർക്കം തന്നെയായിരുന്നു. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതി ഭാര്യയേയും അവരുടെ അമ്മയേയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയെ മക്ക പ്രവിശ്യാ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി  പബ്ലിക് പ്രോസിക്യുഷന് കൈമാറുകയും ചെയ്തു.

Also Read: ഇടവത്തിൽ വ്യാഴം വക്രഗതിയിലേക്ക്; ഇവർക്കിനി സമ്പത്തിന്റെ പെരുമഴ!

ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ അവധി പ്രഖ്യാപിച്ചു.  മൊത്തം നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാണ്.

ഇത്തവണത്തെ സൗദി അറേബ്യയുടെ ദേശീയദിന തീം "We Dream and W Achieve" എന്നതാണ്. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം ആചരിക്കുന്നത്.  അതിന്റെ അടിസ്ഥാനത്തിൽ 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News