Kuwait News: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Illegal Liquor Seized In Kuwait: പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്.  

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 11:29 PM IST
  • പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്
  • ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിവീണത്
Kuwait News: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്. സാൽമിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Also Read: ദുബൈയിൽ ബഹുനില കെട്ടിടത്തിന് ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്.  ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിവീണത്.  ഒഴിഞ്ഞ സ്ഥലത്ത് മറ്റൊരു കാറിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ടാക്സി കണ്ടതോടെ സംശയം തോന്നിയ പട്രോളി​ഗ് വിഭാ​ഗ ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി ഇവരെ പിടികൂടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: 8 ദിവസത്തിനുള്ളിൽ കുബേരയോഗം: ഈ രാശിക്കാർ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരാകും

ചോദ്യം ചെയ്യലിൽ മദ്യം വിൽപനയ്ക്കായി നിർമ്മിച്ചതാണെന്നും ഹോം ഡെലിവറിയായി ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പ്രതികൾ മൊഴി നൽകുകയായിരുന്നു.

ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ

ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനി എയർ അറേബ്യ വൻ ഓഫറുമായി രംഗത്ത്.  വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 

Also Read: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്കും

 

ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നതാണ് എയർ അറേബ്യയുടെ ലക്‌ഷ്യം. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നും യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News