റിയാദ്: റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർത്ഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി ഹറം ജനറൽ അതോറിറ്റി. മസ്ജിദുൽ ഹറമിൽ പ്രവേശിക്കിമ്പോഴുള്ള തിക്കും തിരക്കും കുറയ്ക്കുന്നതിനായി തീർത്ഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്.
Also Read: അടച്ചിട്ട വീട്ടിൽ വൻ കവർച്ച; നഷ്ടമായത് 40 ലക്ഷം രൂപയുടെ വസ്തുക്കൾ; സംഭവം ദുബൈയിൽ!
പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല പ്രത്യേക കരുതൽ വേണ്ട വ്യക്തികൾക്ക് കൂടുതൽ ശ്രദ്ധയുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. മസ്ജിദുൽ ഹറമിലെ താഴത്തെ നിലയിൽ കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതൽ 93-ാം നമ്പർ വരെയുള്ള വാതിലുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവേശന കവാടങ്ങളാണ് ഉംറ തീർത്ഥാടകർക്കായി മാറ്റിവെച്ചിട്ടുള്ളത്.
Also Read: ഗജകേസരി യോഗത്തോടെ ഈ 5 രാശിക്കാരുടെ ഭാഗ്യകാലം തെളിയും!
എന്നാൽ 88-ാം നമ്പർ വാതിലിലൂടെ തീർത്ഥാടകർക്ക് അകത്തേക്ക് പ്രവേശനം ഉണ്ടാവില്ല. കൂടാതെ, അവർക്ക് അജ്‌യാദ് സ്റ്റെയർ കേസ്, ഷുബൈക സ്റ്റെയർ കേസ് 65-66, അജ്‌യാദ് പാലം, കിങ് ഫഹദ് സ്റ്റെയർ വേ 91-92, സ്റ്റെയർ കേസ് 84, പുറത്തുകടക്കാൻ സൈഡ് ക്രോസിങിലെ 78, 79, 80 എന്നീ നമ്പറുകളുള്ള വാതിലുകൾ, 74-ാം നമ്പർ സ്റ്റെയർ കേസ്, 71, 73, 85, 88 എന്നീ നമ്പറുകളുള്ള സാധാരണ ഗോവണി പടികൾ, കിങ് ഫഹദ് സ്റ്റെയർ കേസ്, 75 മുതൽ 77 വരെയും 81 മുതൽ 83 വരെയുമുള്ള വാതിലുകൾ എന്നിവയും തീർത്ഥാടകർക്ക് ഉപയോഗിക്കാവുന്നതാണ്.
Also Read: ശനിയാഴ്ച ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും, ലഭിക്കും വൻ സമ്പത്ത്!
കിങ് അബ്ദുൽ അസീസ് ഗേറ്റിനൊപ്പം ഷുബൈക ഗോവണി അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഒന്നാം നിലയിൽ, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സുബൈർ ഗേറ്റ്, അജ്‌യാദ് പാലം, ഷുബൈക പാലം, ഉസ്മാൻ പാലം, കിങ് ഫഹദ് ഗേറ്റ് എലിവേറ്ററുകൾ എന്നിവയും രണ്ടാം നിലയിൽ, അൽ അർഖാം സ്റ്റെയർവേ എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ, അജ്‌യാദ് സ്റ്റെയർവേ എലിവേറ്ററുകൾ, മർവ സ്റ്റെയർവേ എലിവേറ്ററുകൾ, വിഭിന്നശേഷിക്കാർക്കുള്ള മേൽക്കൂരയിലെ ഭാഗവും തീർഥാടകർക്ക് ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy