Snake found on Air India Express: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ പാമ്പ്; യാത്രക്കാർ മണിക്കൂറുകളോളം ദുബായിൽ കുടുങ്ങി

Snake on flight: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. വിമാനത്തിൽ പാമ്പിനെ കണ്ടതോടെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി തിരിച്ചിറക്കി.

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 11:32 AM IST
  • ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്
  • രണ്ടാം ടെര്‍മിനലില്‍ നിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന ഫ്ലൈറ്റിലാണ് പാമ്പിനെ കണ്ടത്
  • പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി ഇറക്കി
Snake found on Air India Express: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ പാമ്പ്; യാത്രക്കാർ മണിക്കൂറുകളോളം ദുബായിൽ കുടുങ്ങി

ദുബായ്: വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 20 മണിക്കൂറോളം വൈകി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ B737-800 വിമാനത്തിലെ VT-AXW-ഓപ്പറേറ്റഡ് ഫ്‌ളൈറ്റ് IX-343 കോഴിക്കോട്-ദുബായ് റൂട്ടിലെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തിയിലായി. ഫ്ലൈറ്റ് ദുബായിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.

പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിലെ അഗ്നിശമനസേനയെ വിവരമറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. രണ്ടാം ടെര്‍മിനലില്‍ നിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന ഫ്ലൈറ്റിലാണ് പാമ്പിനെ കണ്ടത്.

ALSO READ: Shine Tom Chacko: ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. എന്നാല്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയവർക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം ഫ്ലൈറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. വിമാനത്തിനുള്ളിൽ പാമ്പ് കയറിയതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവന്നിട്ടില്ല. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News