റിയാദ്: സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ കോവിഡ് വാക്സിൻ (Covid Vaccine) സ്വീകരിച്ചു. കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിന് തുടക്കം കുറിച്ചുകൊണ്ടാണ് സൽമാൻ രാജകുമാരൻ വാക്സിനിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ട്.
#عاجل
سمو #ولي_العهد يتلقى الجرعة الأولى من لقاح كورونا (كوفيد - 19).https://t.co/hT8Meby1UV#واس pic.twitter.com/tPpkV01DbI— واس الأخبار الملكية (@spagov) December 25, 2020
Also Read: COVID Vaccination: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍
വാക്സിൻ എത്തിക്കാൻ കിരീടാവകാശി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് ആരോഗ്യമന്ത്രി (Health Minister) അറിയിച്ചു. സൗദിയിൽ (Saudi Arabia) കോവിഡ് ബാധിച്ചുള്ള മരണനിരക്ക് ഇപ്പോൾ കുറയുകയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ഒൻപത് പേരാണ് മരിച്ചത്. കൂടാതെ 207 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ആകെ 178 പേർക്കാണ് ഇവിടെ പുതുതായി വൈറസ് ബാധിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,61,903 ആണ്. രോഗമുക്തരുടെ എണ്ണം 3,52,815 ആയി. മരണസംഖ്യ 6168 ആയിട്ടുണ്ട്. 2920 പേരാണ് രാജ്യത്തുള്ള അസുഖ ബാധിതർ. ഇതിൽ 376 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ കൊറോണ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy