Riyadh Air: സൗദിയുടെ പുതിയ വിമാനക്കമ്പനി റിയാദ് എയറിന്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും

Riyadh Air: ആദ്യ പറക്കലിലൂടെ കമ്പനിയുടെ ഉദ്ദേശം പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 12:18 AM IST
  • റിയാദ് എയറിന്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും
  • തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ ആദ്യമായി പറന്നുയരും
  • വയലറ്റ് നിറത്തിൽ അണിയിച്ചൊരുക്കിയ ആദ്യ വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും കമ്പനി പുറത്തിറക്കി
Riyadh Air: സൗദിയുടെ പുതിയ വിമാനക്കമ്പനി റിയാദ് എയറിന്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ ആദ്യ വിമാനം തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ ആദ്യമായി പറന്നുയരും.  ഈ ചരിത്ര നിമിഷത്തിലെ സന്തോഷം പങ്കിടാൻ റിയാദ് എയർ കമ്പനി അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. റിയാദ് എയർ അതിന്റെ ഡിസൈൻ കൊണ്ട് മാതൃരാജ്യത്തിന്റെ ആകാശത്തെ അലങ്കരിക്കുന്ന നിമിഷങ്ങളായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്.

Also Read: Saudi Arabia: സൗദിയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

ആദ്യ പറക്കലിലൂടെ കമ്പനിയുടെ ഉദ്ദേശം പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ്. വയലറ്റ് നിറത്തിൽ അണിയിച്ചൊരുക്കിയ റിയാദ് എയർ ആദ്യ വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ നിർദേശത്തെത്തുടർന്നാണ് സൗദി പൊതു നിക്ഷേപ ഫണ്ടിന് കീഴിൽ കഴിഞ്ഞ മാർച്ചിലാണ് റിയാദ് എയർ കമ്പനി സ്ഥാപിതമായത്.

Also Read: Viral Video: കളി ആനയോട്.. ഒടുവിൽ കണ്ടം വഴി ഓടി കാണ്ടാമൃഗം..! വീഡിയോ വൈറൽ

വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ വിമാന കമ്പനി രൂപീകരിച്ചിരിക്കുന്നത്.  റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയർ ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് ലക്‌ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News