റിയാദ്: മക്കയിലോ ഇതര പുണ്യസ്ഥലങ്ങളിലോ ഹജ്ജ് വേളയിൽ താമസ സൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർത്ഥാടകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന് ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നഷ്ടപരിഹാരത്തിന് അർഹത.
Also Read: ഒമാനിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
നിർദ്ദിഷ്ട താമസസ്ഥലത്ത് എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരികയും താമസ സൗകര്യം ലഭിക്കാതിരിക്കുകയും ചെയ്താൽ ഹജ്ജ് പാക്കേജ് തുകയുടെ 10 ശതമാനം നഷ്ടപരിഹാരമായി ഇവർക്ക് ലഭിക്കും. രണ്ടാം തവണയും ഇത് ആവർത്തിക്കുകയാണെങ്കിൽ നഷ്ടപരിഹാരം പരമാവധി 15 ശതമാനം വരെ ലഭിക്കും. തുടർന്ന് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇവർക്ക് എന്ത് വിലകൊടുത്തും ഉചിതമായ താമസസൗകര്യം ഒരുക്കും.
Also Read: ആറ്റുകാൽ പൊങ്കാല 2024: പൊങ്കാല നേർച്ചയിലെ പ്രധാന വിഭവമായ തെരളി തയ്യാറാക്കുന്ന വിധം അറിയാം..
ഇതിനായി ആഭ്യന്തര തീർത്ഥാടന ഏകോപന സമിതിയുടെ സഹകരണത്തോടെ ഹജ്ജ് സർവിസ് കമ്പനിയെ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇനി കരാറിന് വിരുദ്ധമായി സേവന കമ്പനികൾ പ്രവർത്തിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. സേവനം നൽകാനുള്ള കാലതാമസം അനുസരിച്ചായിരിക്കും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകുക. അത് ഹജ്ജ് പാക്കേജ് തുകയുടെ അഞ്ച് ശതമാനമാകുമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.