Kuwait: ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ കുവൈറ്റിൽ പിടിയിൽ

Crime News: ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 05:13 PM IST
  • ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
  • ഇയാൾ അടുത്തിടെയായി പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സംശയം ഉണ്ടാക്കിയത്
Kuwait: ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ കുവൈറ്റിൽ പിടിയിൽ

കുവൈത്ത്: ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും ഇയാളുടെ കയ്യിൽ നിന്നും  കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.  ഇയാൾ അടുത്തിടെയായി പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. 

Also Read: മയക്കുമരുന്ന് ഉപയോഗിച്ചതിന് അറബ് വംശജന് പിഴ വിധിച്ച് യുഎഇ കോടതി

മാത്രമല്ല ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  ശേഷം പ്രതിയേയും അയാളിൽ നിന്നും പിടികൂടിയ വസ്തുക്കളും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 144 പേരാണ് ലഹരിമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also Read: Trigrahi yoga 2022: ധനു രാശിയിൽ ത്രിഗ്രഹ യോഗം: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

UAE: യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിമരുന്ന് കൈവശം വച്ച 6 പേർ അറസ്റ്റിൽ

അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 107 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനുമാണ് പോലീസ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കൈവശം വെച്ച ആറുപേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തതായി ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി വ്യക്തമാക്കി. പിടിയിലായത് അറബ് ഏഷ്യന്‍ വംശജരാണ്. 

Also Read: Grah Gochar 2022: ഡിസംബർ അവസാന ആഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും വൻ ധനലാഭം! 

സീക്രട്ട് ഹൈഡിങ്‌സ് എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. പ്രതികൾ ലഹരിമരുന്ന് വിവിധ സ്ഥലങ്ങളിലായാണ് ഒളിപ്പിച്ചിരുന്നത്.  മാത്രമല്ല ലഹരിമരുന്ന് ഒളിപ്പിക്കുന്നതിനിടെയായിരുന്നു പ്രതികളെ കയ്യോടെ പിടികൂടിതും. ലഹരിമരുന്ന് വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ 150 മില്യണ്‍ ദിര്‍ഹം വിലയുള്ള 1.5 ടണ്‍ ഹെറോയിനും പിടിച്ചെടുത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News