കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഓക്സിജൻ (Oxygen) ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി കുവൈറ്റ് (Kuwait). 100 മെട്രിക് ടണ്ണിലേറെ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചു. നാവിക സേനയുടെ കപ്പലുകളിലാണ് ദ്രവീകൃത മെഡിക്കൽ ഓക്സിജൻ മംഗളൂരു തുറമുഖത്ത് എത്തിച്ചത്. നാവിക സേനയുടെ ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ടബാർ എന്നീ കപ്പലുകളിലാണ് ഓക്സിജൻ മംഗളൂരുവിൽ എത്തിച്ചത്.
ഐഎൻഎസ് കൊച്ചിയിൽ 20 മെട്രിക് ടൺ വീതമുള്ള മൂന്ന് കണ്ടെയ്നറുകളും സിലിണ്ടറുകളിൽ 40 ടൺ ഓക്സിജനുമാണ് എത്തിച്ചത്. പത്ത് ലിറ്ററിന്റെ ഹൈ ഫ്ലോ ഓക്സിജൻ (Oxygen) കോൺസൺട്രേറ്റർ രണ്ടെണ്ണവും എത്തിച്ചു. ഐഎൻഎസ് ടബാറിൽ 20 മെട്രിക് ടൺ വീതമുള്ള രണ്ട് കണ്ടെയ്നറുകളും അടിയന്തര ഉപയോഗത്തിന് സിലിണ്ടറിൽ 30 ടൺ ഓക്സിജനുമാണ് എത്തിച്ചത്.
ALSO READ: Covid19: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിളും
കുവൈറ്റ് സർക്കാർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് സഹായം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലും കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിൽ നിന്ന് ഓക്സിജനുമായി മംഗളൂരുവിൽ കപ്പലുകൾ എത്തിയിരുന്നു. അതേസമയം, അമേരിക്കയിൽ നിന്നും 400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിങ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവ ഇന്ത്യയ്ക്ക് സഹായമായി എത്തിച്ചിരുന്നു. അമേരിക്ക 100 മില്യൺ ഡോളർ വില വരുന്ന കൊവിഡ് ചികിത്സ ഉപകരണങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചിരുന്നു. ഇതിലെ ആദ്യഘട്ട ചികിത്സ സഹായമാണ് എത്തിച്ചത്. അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ മുഴുവൻ ചികിത്സ സഹായങ്ങളും ഇന്ത്യയിൽ എത്തിക്കനാണ് തീരുമാനം.
ഇതിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്‌ക്കുകൾ, ഒരു മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആസ്ട്രസെനെക്കാ വാക്‌സിൻ നിർമ്മാണത്തിനായുള്ള സാധനങ്ങളും ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് 20 മില്യൺ വാക്‌സിൻ (Vaccine) ഡോസുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് സാധിക്കും. കൊവിഡ് രോഗബാധയുടെ ആദ്യ ഘട്ടത്തിൽ അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നപ്പോൾ അമേരിക്കയെ സഹായിച്ച ഇന്ത്യയെ ഈ അവശ്യ ഘട്ടത്തിൽ സഹായിക്കാൻ അമേരിക്ക തീരുമാനിച്ചിരിക്കുകയാണെന്ന് ജോ ബൈഡൻ അറിയിച്ചിരുന്നു. കൊവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ, അവശ്യ മരുന്നുകൾ എന്നിവയ്ക്ക് വൻ ക്ഷാമമാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.