Ajit Doval: യുക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ അജിത് ഡോവൽ ജിദ്ദയിൽ

Ukrain Peace Talks: യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി ഇക്കഴിഞ്ഞ മെയ് മാസം ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തതിനെ തുടർന്നാണ്  ഈ ദ്വിദിന യുക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിൽ നടത്താൻ തീരുമാനിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 02:21 PM IST
  • യുക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിലെത്തി
  • ചർച്ചകൾ ഇന്നും നാളെയുമായാണ് നടക്കുന്നത്
  • വെള്ളിയാഴ്ചയാണ് അദ്ദേഹം ജിദ്ദയിലേക്ക് തിരിച്ചത്.
Ajit Doval: യുക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ അജിത് ഡോവൽ ജിദ്ദയിൽ

ജിദ്ദ: യുക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിലെത്തി.  ചർച്ചകൾ ഇന്നും നാളെയുമായാണ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് അദ്ദേഹം ജിദ്ദയിലേക്ക് തിരിച്ചത്.

Also Read: ISISChief Killed: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു

പ്രതിരോധം, എണ്ണ ഇറക്കുമതി, മറ്റ് മേഖലകൾ എന്നിവയിൽ ഇന്ത്യ റഷ്യയുമായി നയതന്ത്രപരമായ ഇടപെടൽ നടത്തുന്നുണ്ട്.  അതുകൊണ്ടുതന്നെ ഇന്ത്യ ഈ ചർച്ചയിൽ പങ്കെടുത്താലും അതിൽ റഷ്യ അസ്വസ്ഥരാകില്ലയെന്നാണ് റിപ്പോർട്ട്.   ചർച്ചയിൽ ചൈന, അമേരിക്ക, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ മേധാവികളും പങ്കെടുക്കുന്നുണ്ട്. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി ഇക്കഴിഞ്ഞ മെയ് മാസം ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തതിനെ തുടർന്നാണ്  ഈ ദ്വിദിന യുക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിൽ നടത്താൻ തീരുമാനിച്ചത്. 2022 ഫെബ്രുവരിയിൽ റഷ്യ  യുക്രൈൻ  യുദ്ധം ആരംഭിച്ചതു മുതൽ റഷ്യയുമായുള്ള സൈനിക സാമ്പത്തിക ബന്ധങ്ങളിൽ അറബ് രാജ്യങ്ങൾ നിഷ്പക്ഷത പാലിച്ചു വരികയായിരുന്നു.

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രതിഛായ ഉയർത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News