Saudi Arabia: ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നെത്തിയ മലയാളി ബാലൻ മക്കയിൽ മരിച്ചു

കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ഒന്‍പത് വയസുകാരനായ മലയാളി ബാലന്‍ മക്കയില്‍ മരണമടഞ്ഞു. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍റഹ്മാനാണ് മരിച്ചത്. ഉംറ നിര്‍വഹിക്കാന്‍ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം സൗദിയിലെത്തിയാതായിരുന്നു അബ്ദുൾ റഹ്മാൻ.  

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 09:07 PM IST
  • ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നെത്തിയ മലയാളി ബാലൻ മക്കയിൽ മരിച്ചു
  • കോഴിക്കോട് സ്വദേശിയായ അബ്ദുള്‍റഹ്മാനാണ് മരിച്ചത്
  • ഉംറ നിര്‍വഹിക്കാന്‍ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം സൗദിയിലെത്തിയത്
Saudi Arabia: ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നെത്തിയ മലയാളി ബാലൻ മക്കയിൽ മരിച്ചു

റിയാദ്: കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ഒന്‍പത് വയസുകാരനായ മലയാളി ബാലന്‍ മക്കയില്‍ മരണമടഞ്ഞു. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍റഹ്മാനാണ് മരിച്ചത്. ഉംറ നിര്‍വഹിക്കാന്‍ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം സൗദിയിലെത്തിയാതായിരുന്നു അബ്ദുൾ റഹ്മാൻ.  

Also Read: UAE News: യുഎഇയില്‍ ചിക്കനും മുട്ടക്കും വില കുതിച്ചുയരുന്നു

തിങ്കളാഴ്ച ഉംറ നിര്‍വഹിച്ചതിനുശേഷം താമസ്ഥലത്തെത്തിയ അബ്ദുറഹ്മാൻ വിശ്രമിച്ച ശേഷം പ്രാര്‍ത്ഥനക്കായി മസ്ജിദുൾ ഹറാമിലേക്ക് നടക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.  ഉടൻതന്നെ മക്ക കിങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ശേഷം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. തുടർന്നു നടന്ന ചികിത്സക്കിടെയാണ് അബ്ദുള്‍ റഹ്മാന്‍ മരിച്ചത്.  അബ്ദുൾ റഹ്മാന്റെ പിതാവ് മുക്കന്‍ തൊടി നാസര്‍ ഹാഇലയില്‍ ജോലി ചെയ്തുവരുകയാണ്.  അദ്ദേഹവും കുടുംബത്തോടോടൊപ്പമുണ്ട്.  മറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്‌ക്കാരം അവിടെതന്നെ നടത്തുമെന്നാണ്ബന്ധുക്കള്‍ അറിയിച്ചത്.

Also Read: Budh Gochar: വരുന്ന 58 ദിവസങ്ങൾ ഈ രാശിക്കാർക്ക് വലിയ അനുഗ്രഹ സമയം; ലഭിക്കും വൻ ധനാഭിവൃദ്ധി 

കുവൈത്തില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി കുവൈത്തിൽ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയാണ്  അവധി.  ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് എടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Also Read: LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം 

ഈ അവധി ദിനങ്ങൾ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ബാധകമായിരിക്കും. അവധി കഴിഞ്ഞു ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. ഇതിനിടയിൽ പ്രത്യേക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതര്‍ തന്നെ തീരുമാനമെടുക്കുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്.  

 

Trending News