വമ്പൻ ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളും; ദുബായിൽ ഷോപ്പിംഗ് മഹോത്സവം തുടങ്ങുന്നു

Dubai Shopping Fest: എണ്ണൂറിലധികം ബ്രാന്‍ഡുകള്‍ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവല്‍ കാലയളവില്‍ നല്‍കും.

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 10:27 PM IST
  • വിനോദ പരിപാടികളും ആകർഷകമായ സമ്മാനങ്ങൾ നേടാവുന്ന നറുക്കെ ഉള്‍പ്പെടെ ആഘോഷങ്ങളുടെ നീണ്ടനിര ഒരുക്കുകയാണ് ഈ വേനല്‍ കാലത്ത് ദുബൈ.
  • ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ 26-ാം എഡിഷനാണ് ജൂണ്‍ 29 മുതല്‍ സെപ്‍റ്റംബര്‍ മൂന്നാം തീയ്യതി വരെ അവിടെ അരങ്ങേറാൻ പോകുന്നത്.
വമ്പൻ ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളും; ദുബായിൽ ഷോപ്പിംഗ് മഹോത്സവം തുടങ്ങുന്നു

ദുബൈ: ആകര്‍ഷകമായ വിലക്കുറവും അടിപൊളി സമ്മാനങ്ങളുമായി ദുബായിൽ ഷോപ്പിൽ മഹോത്സവം തുടങ്ങുകയാണ്.  വിനോദ പരിപാടികളും ആകർഷകമായ സമ്മാനങ്ങൾ നേടാവുന്ന നറുക്കെ  ഉള്‍പ്പെടെ ആഘോഷങ്ങളുടെ നീണ്ടനിര ഒരുക്കുകയാണ് ഈ വേനല്‍ കാലത്ത് ദുബൈ. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) സിഇഒ അഹ്‍മദ് അല്‍ ഖാജ നിരവധി സംവിശേഷതകളോടെ ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കമാവുകയാണെന്ന്  ചൊവ്വാഴ്ച അറിയിച്ചു.

ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ 26-ാം എഡിഷനാണ് ജൂണ്‍ 29 മുതല്‍ സെപ്‍റ്റംബര്‍ മൂന്നാം തീയ്യതി വരെ അവിടെ അരങ്ങേറാൻ പോകുന്നത്.  ഇക്കുറി ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത് എന്ന് സംഘാടകര്‍ പറയുന്നു. ദുബൈയില്‍ ഉടനീളമുള്ള 3500ല്‍ അധികം ഔട്ട്‍ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാന്‍ഡുകള്‍ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവല്‍ കാലയളവില്‍ നല്‍കും.

ALSO READ: ടൈറ്റൻ പേടകം അകത്തുനിന്ന് തുറക്കാനാവില്ല..17 പൂട്ട്,ടൈറ്റന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കുടുംബങ്ങള്‍ക്കായി നിരവധി വിനോദ പരിപാടികളും സന്ദര്‍ശകര്‍ക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കാനുള്ള വ്യത്യസ്‍തമായ മറ്റ് പരിപാടികളും ഇത്തവണത്തെ ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ പ്രത്യേകതകളായിരിക്കും. വിവിധ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രത്യേകമായി ലഭിക്കുന്ന ഓഫറുകള്‍ ഇതിന് പുറമെയാണ് നൽകുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിന്മേല്‍ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളുമുണ്ട്. നിശ്ചിത തുകകള്‍ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കുള്ള സമ്മാനങ്ങളും ഇത്തവണ പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News