FIFA Qatar World Cup 2022: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് താൽക്കാലിക വിലക്ക്

FIFA Qatar World Cup 2022: വിസയ്ക്ക് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.  ഈ സമയത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 11:00 AM IST
  • ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം
  • വിസയ്ക്ക് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് വിലക്ക്
  • ഈ സമയത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടി
FIFA Qatar World Cup 2022: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് താൽക്കാലിക വിലക്ക്

ദോഹ: FIFA Qatar World Cup 2022: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. വിസയ്ക്ക് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.  ഈ സമയത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നത്. 

ലോകകപ്പ് സമയത്ത് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക ഹയ്യാ കാർഡ് വഴിയാണ്. ഖത്തർ ലോകകപ്പ് കാണാനായി 15 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് വിലയിരുത്തൽ.  അതുകൊണ്ടുതന്നെ ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ ഒന്ന് മുതൽ പ്രവേശനം അനുവദിക്കുന്നവർക്ക് ലോകകപ്പ് കഴിഞ്ഞും ഹയ്യാ കാർഡ് ഉടമകളാണെങ്കിൽ ഒരു മാസം കൂടി ഖത്തറിൽ തുടരാനാവും. ഇവർക്ക് 2023 ജനുവരി 23 നുള്ളിൽ മടങ്ങി പോയാൽ മതിയാകും.

Also Read: UAE: തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ; രക്ഷയുമായി രാജകുടുംബാംഗം രംഗത്ത്

ഖത്തർ പൗരന്മാർ, താമസക്കാർ, ഖത്തർ ഐഡിയുള്ള ജിസിസി പൗരന്മാർ എന്നിവർക്ക് ഹയ്യാ കാർഡില്ലാതെ ലോകകപ്പിന്റെ സമയം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വർക്ക് പെർമിറ്റിലും, വ്യക്തിഗത റിക്രൂട്ട്‌മെൻറ് വിസയിലും ഖത്തറിലേക്ക്  എത്തുന്നവർക്കും പ്രവേശനത്തിന് തടസമില്ല.  പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്കും പ്രവേശനം ലഭിക്കും. 

സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു 

ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സൗദിയിൽ വിലവർധിച്ചതായി റിപ്പോർട്ട്. ഇതനുസരിച്ച് തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും ക്രമാതീതമായി വില വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനമായും വില വർധനവുണ്ടായത് കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Also Read: ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും

പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനവും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കൂടാതെ വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News