Dubai Tourist Visa: വിസാ കാലാവധി കഴിഞ്ഞും ദുബായിൽ തുടർന്നാൽ പിടിവീഴും, ഒപ്പം ഭീമൻ പിഴയും

അൽ അവീർ ഇമിഗ്രേഷൻ ഓഫീസിൽ നിന്നും ഈ പെർമിറ്റും പാസും ലഭിക്കുന്നതാണ്. വിസ കാലാവധി കഴിഞ്ഞു  തുടരുന്ന ഓരോ ദിവസത്തിനും പ്രത്യേകം പിഴ നൽകേണ്ടി വരും

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 06:56 PM IST
  • ഇങ്ങനെയൊരു നിയമം നിലവിലുള്ളതായി പലർക്കും അറിവില്ല എന്നതാണ് വസ്‌തുത
  • ഇക്കാരണം കൊണ്ട് തന്നെ വിമാനത്താവളത്തിലെത്തിയ ശേഷം പലർക്കും പിഴയടക്കേണ്ടതായി വന്നു
  • രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വംശജന് അടുത്തിടെ പിഴയായി നൽകേണ്ടി വന്നത് വൻ തുക
Dubai Tourist Visa: വിസാ കാലാവധി കഴിഞ്ഞും ദുബായിൽ തുടർന്നാൽ പിടിവീഴും, ഒപ്പം ഭീമൻ പിഴയും

സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞും ദുബായിൽ തുടരുന്നവരിൽ നിന്നും ഭീമൻ പിഴയീടാക്കാനൊരുങ്ങി യുഎഇ സർക്കാർ. അധിക ദിവസം താമസിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നവർ എമിഗ്രെഷൻ ഓഫീസിൽ നിന്ന് ലീവ് പെർമിറ്റോ ഔട്ട് പാസോ വാങ്ങേണ്ടതുണ്ട്. അതിർത്തി കടക്കണമെങ്കിലും വിമാനത്താവളത്തിൽ എമിഗ്രെഷൻ ക്ലിയറൻസ് ലഭിക്കണമെങ്കിലും  ലീവ് പെർമിറ്റോ ഔട്ട് പാസോ കാണിക്കണമെന്നാണ് ദുബായ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 

അൽ അവീർ ഇമിഗ്രേഷൻ ഓഫീസിൽ നിന്നും ഈ പെർമിറ്റും പാസും ലഭിക്കുന്നതാണ്. ഇതിന് പുറമെ വിസ കാലാവധി കഴിഞ്ഞു  തുടരുന്ന ഓരോ ദിവസത്തിനും പ്രത്യേകം പിഴ നൽകേണ്ടി വരും. 200 ദിർഹം മുതൽ 300 ദിർഹം (4,504 രൂപ മുതൽ 6,756 രൂപ വരെ) വരെയാണ് സർക്കാർ പിഴയായി ഈടാക്കുന്നത്. പൊതുവെ, വിസ കാലാവധി കഴിഞ്ഞു 10 ദിവസം കൂടി ഗ്രേസ് പീരിയഡായി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിയും ഭേദിച്ച് ദുബായിൽ തുടരുന്നവരിൽ നിന്നുമാകും പിഴയീടാക്കുക.

Also Read: ജനുവരി 12 ന് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ ഇതിനോടകം തന്നെ പൂർത്തിയാക്കുകയും നിയമം പ്രാബാല്യത്തിൽ കൊണ്ട്  വരുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇങ്ങനെയൊരു നിയമം നിലവിലുള്ളതായി പലർക്കും അറിവില്ല എന്നതാണ് വസ്‌തുത. ഇക്കാരണം കൊണ്ട് തന്നെ വിമാനത്താവളത്തിലെത്തിയ ശേഷം പലർക്കും പിഴയടക്കേണ്ടതായി വന്നു. 

രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വംശജന് അടുത്തിടെ പിഴയായി നൽകേണ്ടി വന്നത് വൻ തുകയാണ്. ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് രണ്ടു ദിവസം കൂടി ദുബായിൽ തങ്ങേണ്ടി വന്ന ഇയാൾ ഓൺലൈനിൽ ഓവർ സ്റ്റേ ഫൈൻ അടച്ചെങ്കിലും വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രെഷൻ ക്ലിയറൻസ് ലഭിച്ചില്ല. പിന്നീട് ഔട്ട് പാസിനായി 240 ദിർഹമാണ് ഇയാൾക്ക് പിഴയടക്കേണ്ടി വന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News