Kuwait City: GCCയില്‍ ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് കുവൈറ്റില്‍.
കുവൈറ്റില്‍ ഇതുവരെ വെറും 31% ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 20% പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ UAE, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളാണ് വാക്‌സിനേഷന്‍ നിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
യുഎഇയില്‍ അകെ ജനസംഖ്യയുടെ 83% പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു.. ബഹ്‌റൈനില്‍ ജനസംഖ്യയുടെ 80 ശതമാനം രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു. കൂടാതെ, UAE യില്‍ Sinopharm വാക്സിന്‍ എടുത്തവര്‍ക്ക് ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Also Read: NEET Exam 2021: നീറ്റ് പരീക്ഷ കുവൈറ്റിലും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് അഭിനന്ദനം
ആഗോളതലത്തില്‍ Covid Vaccination-ല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് UAE ആണ്. കൂടാതെ പ്രതിദിന റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന രാജ്യവും UAE തന്നെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...