കേരളം മറന്നു തുടങ്ങിയ ചരടുപിന്നിക്കളി കാണണോ? ബഹറിനിലെ മലയാളികളത് മറന്നിട്ടില്ല

പതിറ്റാണ്ടുകൾക്ക് മുൻപ് വിസ്മൃതിയിലാണ്ടുപോയതും ഒരു കാലത്ത് തെക്കൻ കേരളത്തിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നതുമായ ഒരു കലാരുപമാണ് ചരട് പിന്നിക്കളി. ഓരോ ചുവടുവയ്പ്പിലും അതീവ ശ്രദ്ധ പുലർത്തേണ്ട ചരട് പിന്നിക്കളിയിൽ, പങ്കെടുക്കുന്ന ഒരാളുടെ ചെറിയ അശ്രദ്ധ പോലും ചരടുകൾ തെറ്റി അലങ്കോലമാവാൻ സാധ്യതയുണ്ട് എന്നതിനാൽ തന്നെ ഏറെ പരിശീലനം ആവശ്യമാണ്.

Edited by - Zee Malayalam News Desk | Last Updated : Sep 22, 2022, 12:18 PM IST
  • വിസ്മൃതിയിലാണ്ടുപോയതും ഒരു കാലത്ത് തെക്കൻ കേരളത്തിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നതുമായ ഒരു കലാരുപമാണ് ചരട് പിന്നിക്കളി.
  • നീണ്ട പരിശീലനത്തിലൂടെയാണ് സ്ത്രീകളും കുട്ടികളും പതിവിന് വിപരീതമായി പുരുഷന്മാരും ഉൾപ്പെട്ട കലാ പ്രവർത്തകർ ഈ പരമ്പരാഗത കലാരൂപത്തെ അരങ്ങിലെത്തിച്ചത്.
  • ഉണ്ണിക്കണ്ണനും ഗോപികമാരും വശ്യമായ ചുവടുകളോടെ ചരടുകൾ പിന്നി അരങ്ങിൽ നിറഞ്ഞാടിയപ്പോൾ ആയിരക്കണക്കിന് പ്രവാസികളാണ് കേരളീയ കലാരൂപം ആസ്വദിക്കാനായി എത്തിയത്.
കേരളം മറന്നു തുടങ്ങിയ ചരടുപിന്നിക്കളി കാണണോ? ബഹറിനിലെ മലയാളികളത് മറന്നിട്ടില്ല

മനാമ: വിസ്മൃതിയിലാണ്ടുപോയ ചരടുപിന്നിക്കളി ബഹറിനിലെ കേരളീയ സമാജത്തിന്‍റെ വേദിയിൽ പുനരാവിഷ്ക്കരിച്ചു. തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും ശ്രീകൃഷ്ണ ലീലകൾ പ്രമേയമാക്കിയുള്ളതുമായ ചരടു പിന്നിക്കളി ഏറെ പരിശീലനവും അതീവ ശ്രദ്ധയും വേണ്ട കാലാരൂപമാണ്. ആയിരക്കണക്കിന് പ്രവാസികളാണ് കേരളീയ കലാരൂപം ആസ്വദിക്കാനായി എത്തിയത്. 

പതിറ്റാണ്ടുകൾക്ക് മുൻപ് വിസ്മൃതിയിലാണ്ടുപോയതും ഒരു കാലത്ത് തെക്കൻ കേരളത്തിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നതുമായ ഒരു കലാരുപമാണ് ചരട് പിന്നിക്കളി. ഓരോ ചുവടുവയ്പ്പിലും അതീവ ശ്രദ്ധ പുലർത്തേണ്ട ചരട് പിന്നിക്കളിയിൽ, പങ്കെടുക്കുന്ന ഒരാളുടെ ചെറിയ അശ്രദ്ധ പോലും ചരടുകൾ തെറ്റി അലങ്കോലമാവാൻ സാധ്യതയുണ്ട് എന്നതിനാൽ തന്നെ ഏറെ പരിശീലനം ആവശ്യമാണ്. 

Read Also: AKG Centre attack: എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പോലീസ് കസ്റ്റഡിയില്‍

ആഴ്ച്ചകൾ നീണ്ട പരിശീലനത്തിലൂടെയാണ് സ്ത്രീകളും കുട്ടികളും പതിവിന് വിപരീതമായി പുരുഷന്മാരും ഉൾപ്പെട്ട കലാ പ്രവർത്തകർ ഈ പരമ്പരാഗത കലാരൂപത്തെ അരങ്ങിലെത്തിച്ചത്. ചരട് പിന്നിക്കളിയുടെ ഗുരുവായിരുന്ന വെഞ്ഞാറമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്നും പരിശീലനം നേടിയ ബഹറിനിലെ പ്രമുഖ നാടക പ്രവർത്തകൻ കൂടിയായ വിഷ്ണു നാടകഗ്രാമത്തിന്‍റെ ശിക്ഷണത്തിലായിരുന്നു പരിശീലനവും അരങ്ങേറ്റവും.

ഉണ്ണിക്കണ്ണനും ഗോപികമാരും വശ്യമായ ചുവടുകളോടെ ചരടുകൾ പിന്നി അരങ്ങിൽ നിറഞ്ഞാടിയപ്പോൾ ആയിരക്കണക്കിന് പ്രവാസികളാണ് കേരളീയ കലാരൂപം ആസ്വദിക്കാനായി എത്തിയത്. ഒരെ സമയം ആളെ ചുറ്റിക്കളി, ഉറികളി, ഊഞ്ഞാൽ കളി എന്നിങ്ങനെ ചരട് പിന്നിക്കളിയുടെ പ്രചാരത്തിലുള്ള മൂന്ന് ഭാഗവും ഒരു പോലെ ആസ്വദിക്കാനായതിന്‍റെ നിർവൃതിയിലായിരുന്നു ഡയമണ്ട് ജൂബിലി ഹാളിൽ തിങ്ങി നിറഞ്ഞ ആയിരത്തിലധികം വരുന്ന ബഹ്‌റൈൻ പ്രവാസി സമൂഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News