Jeddah: Covid പ്രതിരോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപാധിയായ മാസ്ക് പല പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. അതായത് ഉപയോഗശേഷം മാസ്കുകള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഏറെ വിപത്തിന് വഴിയൊരുക്കുകയാണ്.
ഉപയോഗശേഷം മാസ്കുകള്‍ (Mask) പൊതുസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്രവണതയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry)
ഇത്തരത്തില്‍ വലിച്ചെറിയുന്ന മാസ്കുകള്‍ (Used mask) അണുബാധയുടെ ഉറവിടങ്ങളാകുന്നു. അതിനാല്‍ ഉപയോഗശേഷം അവ ശരിയായ രീതിയില്‍ തന്നെ നശിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
കരോയ വൈറ സിന്‍റെ വ്യാപനം തടയാന്‍ മാസ്ക് ധരിക്കുക എന്നത് രാജ്യത്ത് നിര്‍ബന്ധ മാക്കിയിട്ടുണ്ട്. എന്നാല്‍ ഉപയോഗിച്ച മാസ്ക് സുരക്ഷിതമായി ഇല്ലായ്മ ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് സൗദി പൊതുജനാരോഗ്യ ഉപമന്ത്രി ഹാനി ജോഖ്ദാര്‍ പറഞ്ഞു.
തെരുവുകളിലും ബീച്ചുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്ന നിരവധി മാസ്കുകള്‍ മാലിന്യമായി കാണുന്നതു ഖേദകരമാണെന്നും വൃത്തിയുള്ളതും സുരക്ഷിതവുമായ സമൂഹമായി നിലനില്‍ക്കാന്‍ എല്ലാവരും സഹകരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി
ഉപയോഗത്തിന് ശേഷം മാസ്കുകള്‍ പ്രത്യേക ബാഗുകളില്‍ നിക്ഷേപിച്ച് ചവറ്റുകുട്ടയില്‍ എറിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാസ്കുകള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നത് ജനങ്ങളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച മാക് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും കോവിഡ് വൈറസ് ബാധ തടയാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...