PM Modi UAE Visit: പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം: ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ബുര്‍ജ് ഖലീഫ

Burj Khalifa: വെള്ളിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെയും നരേന്ദ്രമോദിയുടെയും ദൃശ്യങ്ങള്‍ തെളിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 04:43 PM IST
  • പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം
  • ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ദുബായിലെ ബുര്‍ജ് ഖലീഫ
  • രണ്ടു ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തിയിരുന്നു
PM Modi UAE Visit: പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം: ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ബുര്‍ജ് ഖലീഫ

യുഎഇ: പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്  ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ദുബായിലെ ബുര്‍ജ് ഖലീഫ. വെള്ളിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെയും നരേന്ദ്രമോദിയുടെയും ദൃശ്യങ്ങള്‍ തെളിഞ്ഞത്.  

 

Also Read: രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ

രണ്ടു ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തിയിരുന്നു.  പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് ഫ്രാൻസ് സന്ദർശിച്ചത്.  ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ മാക്രോൺ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി എന്നത് ശ്രദ്ധേയം.

Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, ഇതിൽ നിങ്ങളുമുണ്ടോ?

ത്രിവര്‍ണപതാക പുതച്ച ബുര്‍ജ് ഖലീഫയുടെ ദൃശ്യങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എന്‍എഐ പങ്കുവെച്ചിട്ടുണ്ട്.  ഇതിനു മുൻപ് കഴിഞ്ഞ വര്ഷം ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണം പ്രദര്‍ശിപ്പിച്ചിരുന്നു.  അതുപോലെ 74-ാം റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ പതാകയാല്‍ അലങ്കരിച്ചിരുന്നു.  കൂടാതെ 2021 ല്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിക്കുന്നിന് വേണ്ടിയും ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണം പ്രദര്‍ശിപ്പിച്ചിരുന്നു.

Also Read:  Viral Video: ഷൂ റാക്കിനിടെ പതുങ്ങാൻ ശ്രമിക്കുന്ന കൂറ്റൻ രാജവെമ്പാല..! വീഡിയോ വൈറൽ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദം നേടിയശേഷം ഇത് അഞ്ചാം തവണയാണ് നരേന്ദ്ര മോഡി യുഎഇയിൽ എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ രൂപയിൽ വ്യാപാരം തുടങ്ങുന്നത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവച്ചേക്കും. ഡൽഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങുന്നതിനെ കുറിച്ചും ചർച്ച നടക്കും.  ചർച്ചകൾക്ക് ശേഷം ഇന്നുതന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News