Dubai: അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇനി പുതിയ നിയമങ്ങൾ. ഞായറാഴ്ച മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഡ്രൈവർമാരെയും യാത്രക്കാരെയും കർശനമായ പരിശോധനക്ക് ശേഷം മാത്രമെ കടത്തി വിടുകയുള്ളു.
ഒരാൾക്ക് പരമാവധി രണ്ട് സെക്കൻറ് മാത്രമാണ് പരിശോധനകൾക്കായി എടുക്കുകയുള്ളു. സാങ്കേതിക വിദഗ്ധരെയും, പോലീസിനെയും അതിർത്തികളിൽ ഇതിനോടകം വിന്ന്യസിച്ച് കഴിഞ്ഞിട്ടുണ്ട്.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
1.ഡ്രൈവർമാരുടെ സ്വകാര്യ വിവരങ്ങളോ ആർടി-പിസിആർ പരിശോധനാ ഫലങ്ങളോ എടുക്കുന്നില്ല. എന്നിരുന്നാലും, പോസിറ്റീവ് ആയ കോവിഡ് -19 കേസുകൾ ഒരു ഓൺ-സൈറ്റ് ടെസ്റ്റിംഗ് സെന്ററിലേക്ക് റഫർ ചെയ്യും, സൗജന്യ ആന്റിജൻ ടെസ്റ്റ് നൽകുകയും 20 മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകുകയും ചെയ്യും.
2. ദുബായിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കാണിക്കേണ്ട അതിർത്തി ചെക്ക്പോയിന്റ് സംവിധാനം ഈ വർഷം സെപ്റ്റംബറിൽ റദ്ദാക്കി.
3. സർക്കാരിന്റെ അൽ ഹോസ്ൻ ടെസ്റ്റ് ആൻഡ് ട്രേസ് ആപ്പ് ഉപയോഗിക്കുന്ന ഗ്രീൻ പാസ് സംവിധാനം അബുദാബിയിൽ തുടർന്നും ഉപയോഗിക്കുന്നുണ്ട്.
4.മാളുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ പോലുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്ന ആളുകൾ പൂർണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും അടുത്തിടെ നെഗറ്റീവ് പിസിആർ പരിശോധന നടത്തിയിട്ടുണ്ടെന്നും കാണിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...