Yashoda Movie: സമാന്ത നായികയാകുന്ന യശോദയുടെ പുതിയ പോസ്റ്റർ; ടീസർ ഉടനെത്തും

ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 02:04 PM IST
  • ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിർമ്മിക്കുന്നത്.
  • വളരെ ആത്മവിശ്വാസം ഉണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
  • ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മണിശർമ്മയാണ്.
Yashoda Movie: സമാന്ത നായികയാകുന്ന യശോദയുടെ പുതിയ പോസ്റ്റർ; ടീസർ ഉടനെത്തും

സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന 'യശോദ'യുടെ ടീസർ സെപ്റ്റംബർ 9ന് പുറത്തിറക്കും. പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇക്കാര്യം വെളിപ്പെടുത്തിയത്. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡി അറിയിച്ചു.

ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിർമ്മിക്കുന്നത്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Kuri Movie: വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി ഒടിടിയിൽ; സൺ നെക്സ്റ്റിൽ സ്ട്രീമിങ് തുടങ്ങി

 

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മണിശർമ്മയാണ്. എം.സുകുമാർ ആണ് ഛായാ​ഗ്രാഹകൻ. സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, കല: അശോക്, പോരാട്ടങ്ങൾ: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News