Voice Of Sathyanathan: 'ഓ പർദേസി'... 'വോയ്സ് ഓഫ് സത്യനാഥനി'ലെ മനോഹര ​ഗാനമെത്തി

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ  എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 10:41 AM IST
  • ഹിന്ദി ലിറിക്സും ഗാനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
  • വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്.
  • സുശാന്ത് സുധാകരൻ ആണ് ഹിന്ദി ലിറിക്സ് എഴുതിയിരിക്കുന്നത്.
Voice Of Sathyanathan: 'ഓ പർദേസി'... 'വോയ്സ് ഓഫ് സത്യനാഥനി'ലെ മനോഹര ​ഗാനമെത്തി

ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനിലെ പുതിയ ​ഗാനമെത്തി. ഓ പർദേസി എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദി ലിറിക്സും ഗാനത്തിലുൾപ്പെടുത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. സുശാന്ത് സുധാകരൻ ആണ് ഹിന്ദി ലിറിക്സ് എഴുതിയിരിക്കുന്നത്.

ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മുംബൈ ഷൂട്ടിങ്ങിനിടയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമായതിനാൽ വോയിസ് ഓഫ് സത്യനാഥന് വേണ്ടി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

 

പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ  എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: Actor Vinayakan: ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം: വിനായകന്‍റെ ഫോൺ സ്വിച്ച് ഓഫ്; ഒരാഴ്ചയ്ക്കകം ഹാജരാകാൻ നോട്ടീസ് നൽകും

റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.  കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. അനുപം ഖേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് പ്രജ, പ്രണയം, കളിമണ്ണ് എന്നീ മലയാളം ചിത്രങ്ങളിൽ അനുപം ഖേർ അഭിനയിച്ചിട്ടുണ്ട്.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, കലാ സംവിധാനം - എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്, മേക്കപ്പ് - റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ - മുബീൻ എം റാഫി, സ്റ്റിൽസ് - ഷാലു പേയാട്, പി.ആർ.ഒ -  മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് , ഡിസൈൻ - ടെൻ പോയിന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News