ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് . നിലവിൽ ചിത്രം രാജസ്ഥാനിലാണ് ഷൂട്ട് ചെയുന്നത്. ചിത്രത്തിന്റെ മുംബൈയിലെ ഷൂട്ടിങ് പൂർത്തിയായതിന് ശേഷമാണ് രാജസ്ഥാനിലെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിൻറെ നിർമ്മാതാവായ എൻഎം ബാദുഷയാണ് ഫേസ്‌ബുക്കിലൂടെ വിവരം അറിയിച്ചത്. ചിത്രത്തിൻറെ മുംബൈ ഷൂട്ടിങ്ങിനിടയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ ഷൂട്ടിങ് ഉടൻ പൂർത്തിയാകുമെന്നും അധികം താമസിക്കാതെ തന്നെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിൻറെ ഭാഗമാകാൻ അനുപം ഖേർ എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് അനുപം ഖേർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് അനുപം ഖേർ ഇതിനോടകം തന്നെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞു. ഇതിന് മുമ്പ് പ്രജ, പ്രണയം, കളിമണ്ണ് എന്നീ മലയാളം ചിത്രങ്ങളിൽ അനുപം ഖേർ അഭിനയിച്ചിട്ടുണ്ട്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമായതിനാൽ വോയിസ് ഓഫ് സത്യനാഥന് വേണ്ടി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ALSO READ: Voice Of Sathyanathan : ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ഭാഗമാകാൻ അനുപം ഖേറും
പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ് മാസം ആദ്യം പുനരാരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഷൂട്ടിംഗ് പുനരാരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം നിർത്തിവെയ്ക്കേണ്ടി വന്നു. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, കലാ സംവിധാനം - എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്, മേക്കപ്പ് - റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ - മുബീൻ എം റാഫി, സ്റ്റിൽസ് - ഷാലു പേയാട്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് , ഡിസൈൻ - ടെൻ പോയിന്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...