Vivekanandan Viralaanu: കമലിന്റെ സംവിധാനത്തിൽ നായകൻ ഷൈൻ ടോം; 'വിവേകാനന്ദൻ വൈറലാണ്' ഫസ്റ്റ് ലുക്ക്

നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് .  

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 04:50 PM IST
  • കമലിന്റെ പുതിയ ചിത്രവും അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്നാണ് പ്രതീക്ഷ.
  • ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു.
  • ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.
Vivekanandan Viralaanu: കമലിന്റെ സംവിധാനത്തിൽ നായകൻ ഷൈൻ ടോം; 'വിവേകാനന്ദൻ വൈറലാണ്' ഫസ്റ്റ് ലുക്ക്

ഭാവാത്മകമായ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജ്, നിവിൻ പോളി, മംമ്ത മോഹൻ​ദാസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഷൈൻ ടോം ചാക്കോ, ​ഗ്രേസ് ആന്റണി, സ്വാസിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇവർ മൂന്നു പേരുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് .

നാലു പതിറ്റാണ്ടോളമുള്ള ചലച്ചിത്രസപര്യയില്‍ പ്രേക്ഷകര്‍ എന്നെന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ പുതിയ ചിത്രവും അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്നാണ് പ്രതീക്ഷ. ഷൈൻ ടോം ചാക്കോ, ഗ്രേസ് ആന്റണി, സ്വാസിക എന്നിവരെ കൂടാതെ മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷാ മോഹൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

Also Read: Salaar Ott: സലാറിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് ഈ ഒടിടി പ്ലാറ്റ്ഫോം!!!

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആര്‍ട്ട്‌ ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പി.ആര്‍.ഒ - വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News