ആരാധകർക്ക് ചലഞ്ചുമായി വിവേക് അഗ്നിഹോത്രിയുടെ പുതിയ സിനിമ

പോസ്റ്ററിൽ "THE (__) WAR" എന്നാണ് എഴുതിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 07:11 PM IST
  • ദി വാർ എന്ന രണ്ട് വാക്കിന് ഇടയിലുള്ള വാക്ക് പൂരിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു
  • വെല്ലുവിളി ഏറ്റെടുത്ത് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്
  • "വാക്സിൻ", "കോവിഡ് ദ കോവിഡ് വാർ" എന്നിങ്ങനെ നീളുന്ന കമന്റുകൾ
ആരാധകർക്ക് ചലഞ്ചുമായി വിവേക് അഗ്നിഹോത്രിയുടെ പുതിയ സിനിമ

'ദി കശ്മീർ' ഫയൽസിന്റെ സംവിധായകൻ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി ഇന്ന് ട്വിറ്ററിൽ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. പ്രേക്ഷകർക്ക് ഒരു ചലഞ്ചുമായി വ്യത്യസ്തമായ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.പോസ്റ്ററിൽ "THE (__) WAR" എന്നാണ് എഴുതിയിരിക്കുന്നത്. ചുവടെ, ദി വാർ എന്ന രണ്ട് വാക്കിന് ഇടയിലുള്ള വാക്ക് പൂരിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

 "എന്റെ അടുത്ത സിനിമയുടെ പേര് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. ഈ വെല്ലുവിളി ഏറ്റെടുത്ത് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. "വാക്സിൻ", "കോവിഡ് ദ കോവിഡ് വാർ" എന്നിങ്ങനെ നീളുന്ന കമന്റുകൾ. വിവേകിന്റെ പ്രൊഡക്ഷൻ ഹൗസായ ഐ ആം ബുദ്ധ ആണ് ചിത്രം നിർമ്മിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News