Vithura Thankachan: തന്റെ പേരിൽ പ്രചരിക്കുന്ന അപകടവാർത്തയിൽ പ്രതികരിച്ച് മിമിക്രി താരം വിതുര തങ്കച്ചൻ

Vithura Thankachan: വിതുരയിൽ വച്ച് തങ്കച്ചന്റെ കാർ ജെസിബിയുമായി  കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് നെഞ്ചിലും കഴുത്തിലും ​ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉൾപ്പടെ പ്രചരിച്ച വാർത്ത

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 09:46 AM IST
  • അപകടവാർത്തയിൽ പ്രതികരിച്ച് മിമിക്രി താരം വിതുര തങ്കച്ചൻ
  • നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു
Vithura Thankachan: തന്റെ പേരിൽ പ്രചരിക്കുന്ന അപകടവാർത്തയിൽ പ്രതികരിച്ച് മിമിക്രി താരം വിതുര തങ്കച്ചൻ

മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്കേറ്റുവെന്ന വാർത്തയിൽ പ്രതികരിച്ച് താരം രംഗത്ത്. ഇപ്പോള്‍ പ്രചരിക്കുന്നത് ഒരാഴ്ച മുന്‍പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്ന് വ്യക്തമാക്കി കൊണ്ടാണ്  താരം എത്തിയിരിക്കുന്നത്. തനിക്കിപ്പോൾ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തങ്കച്ചൻ ഫെയ്‌സ്ബൂക്കിലൂടെ അറിയിച്ചു. 'എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ് എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല... സ്നേഹത്തോടെ തങ്കച്ചൻ' ഇതായിരുന്നു തങ്കച്ചന്റെ കുറിപ്പ്.  

 

Also Read: അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്';ട്രെയിലർ റിലീസായി

വിതുരയിൽ വച്ച് തങ്കച്ചന്റെ കാർ ജെസിബിയുമായി  കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് നെഞ്ചിലും കഴുത്തിലും ​ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉൾപ്പടെ പ്രചരിച്ച വാർത്ത.  മാത്രമല്ല നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു. അപകടത്തിൽ കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്നും ഇപ്പോഴും കരകയറാത്ത ആരാധകർക്ക് തങ്കച്ചന്റെ അപകടം സംബന്ധിച്ച വാർത്ത വളരെയധികം വിഷമം നൽകി. ഇതോടെയാണ് വിശദീകരണവുമായി തങ്കച്ചൻ തന്നെ രംഗത്തെത്തിയത്.

Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

തങ്കച്ചന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെല്ലൊന്നുമല്ല ആരാധകർക്ക് ആശ്വാസം നൽകിയത്. ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് എപ്പോഴും ഉണ്ടാകുമെന്നും ഈ പോസ്റ്റ് ഞങ്ങൾക്ക് വലിയ ആശ്വാസമായെന്നും പറഞ്ഞ്  നിരവധി ആരാധകരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News