Kollam Sudhi Death: കൊല്ലം സുധിയെ ഒരു നോക്ക് കാണാൻ സുരേഷ് ഗോപിയുമെത്തി

Kollam Sudhi Death Latest Updates:

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 09:23 AM IST
  • കൊല്ലം സുധിയുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി കലാകേരളം
  • ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്
  • നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്നാണ് സുരേഷ് ​ഗോപി
Kollam Sudhi Death: കൊല്ലം സുധിയെ ഒരു നോക്ക് കാണാൻ സുരേഷ് ഗോപിയുമെത്തി

Kollam Sudhi Death: കൊല്ലം സുധിയുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിയിരിക്കുകയാണ് കലാകേരളം.  ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്.  ഒരു പ്രോഗ്രാം കഴിഞ്ഞു വടകരയിൽ നിന്നും മടങ്ങി വരികെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ താരത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Also Read: കൊല്ലം സുധിയുടെ സംസ്കാരം കോട്ടയത്ത് ഇന്ന് ഉച്ചയോടെ നടക്കും

കൊല്ലം സുധിക്ക് അന്ത്യോപചാരമർപ്പിക്കാൻ സിനിമ മേഖലയിലേയും സാംസ്കാരിക മേഖലയിലെയും നിരവധിപ്പേർ കാക്കനാട് എത്തിയിരുന്നു. സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി, ഹൈബി ഈഡൻ എന്നിവർ കാക്കനാടെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.  നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.  സഹപ്രവർത്തകർ പറയുന്നു. സുധി സ്റ്റേജിൽ അവസാനമായി അവതരിപ്പിച്ചതും സുരേഷ് ഗോപിയെ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സഹപ്രവർത്തകരിൽ പലരും സുധിയുടെ ചേതനയറ്റ ശരീരം കണ്ട് സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. പൊതുദർശനത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച്ച കോട്ടയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.

Also Read: ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ... ടിനി ടോമിന്റെ പോസ്റ്റ് വൈറലാകുന്നു

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിലായിരുന്നു കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞത്.  വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുന്ന അവഴി നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

സുധി സഞ്ചരിച്ച കാറിൽ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് വാരിയെല്ലുകൾ തകര്‍ന്ന് ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നാണ്. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News