100 കോടി ക്ലബിൽ വിരൂപാക്ഷ; സംവിധായകന് ബെന്‍സ് സമ്മാനിച്ച് നിര്‍മാതാക്കള്‍

Virupaksha Producers gifted Benz to the director:  70 ലക്ഷം രൂപയുടെ മെഴ്‌സിഡീസ് ബെന്‍സ് ആണ് സംവിധായകന് കാര്‍ത്തിക് വര്‍മ്മ ദണ്ഡുവിന് നല്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 02:03 PM IST
  • വിരൂപാക്ഷ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ബി.വി.എസ്.എന്‍. പ്രസാദ്, സംവിധായകനും നിര്‍മാതാവുമായ പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ്.
  • സിനിമയുടെ നിര്‍മാതാക്കള്‍ ചേർന്ന് തനിക്ക് വാഹനം സമ്മാനിച്ചതിന്റെ സന്തോഷം കാര്‍ത്തിക് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ആരാധകരുമായി പങ്കുവെച്ചത്.
100 കോടി ക്ലബിൽ വിരൂപാക്ഷ; സംവിധായകന് ബെന്‍സ് സമ്മാനിച്ച് നിര്‍മാതാക്കള്‍

പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് വിരൂപാക്ഷ. സിനിമ ഇപ്പോൾ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. അതിന്റെ വിജയാഘോഷത്തിന്റെ ഭാ​ഗമായി സിനിമയുടെ സംവിധായകന്‍ കാര്‍ത്തിക് വര്‍മ്മ ദണ്ഡുവിന് 70 ലക്ഷം രൂപയുടെ മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് പ്രീമിയം സെഡാന്‍ സമ്മാനിച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ്. വിരൂപാക്ഷ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ബി.വി.എസ്.എന്‍. പ്രസാദ്, സംവിധായകനും നിര്‍മാതാവുമായ പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ്. 

ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത് സായ് ധരം തേജ്, സംയുക്ത മേനോന്‍ എന്നിവരാണ്. ഇവര്‍ക്ക് പുറമെ, സുനില്‍, രാജീവ് കനകല, ബ്രഹ്‌മാജി, അജയ്, രവി കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയുടെ നിര്‍മാതാക്കള്‍ ചേർന്ന് തനിക്ക് വാഹനം സമ്മാനിച്ചതിന്റെ സന്തോഷം കാര്‍ത്തിക് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ആരാധകരുമായി പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളാണ് 'വിരൂപാക്ഷ' യാത്ര. വാഹനത്തിന്റെയും വാഹനം ഏറ്റുവാങ്ങുന്നതിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടൊപ്പം  ഇതിന് എന്റെ ഗുരുവായ സുകുമാര്‍, സായ് ധരം തേജ്, ബി.വി.എസ്.എന്‍. പ്രസാദ് എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്. 

ALSO READ: കോഴിക്കോട് ദമ്പതികൾ പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

സി-ക്ലാസ് ബെന്‍സ് ആണ് സമ്മാനിച്ചത്. അത് മെഴ്‌സിഡീസ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനങ്ങളിലൊന്നാണ്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത് ഈ വാഹനത്തിന്റെ അഞ്ചാം തലമുറ മോഡലാണ്. ആഡംബരത്തിലും സൗന്ദര്യത്തിലും ഏറെ മുന്നേറിയ ഈ കാറിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത് ബേബി എസ്-ക്ലാസ് എന്നാണ് . അഞ്ചുതലമുറ കഴിയുമ്പോഴുള്ള മാറ്റങ്ങള്‍ ഗ്രില്ലില്‍ തുടങ്ങി എന്‍ജിനില്‍ വരെ കാണാം. മൂന്ന് വേരിയന്റുകളിലാണ് പുതിയ 'സി ക്ലാസ്' വരുന്നത്. 201 ബി.എച്ച്.പി. പവറില്‍ പെട്രോള്‍ കരുത്തുമായി 'സി 200', 197.13 ബി.എച്ച്.പി. പവറുള്ള ഡീസല്‍ കരുത്തുമായി 'സി 220ഡി', 261.4 ബി.എച്ച്.പി. പവറുള്ള 'സി 300ഡി' എന്നിവയാണ് ഇതിലെ എന്‍ജിനുകള്‍. എല്ലാംതന്നെ മൈല്‍ഡ് ഹൈബ്രിഡുമാണ്. ഒരു ആഡംബര കാറില്‍ പ്രതീക്ഷിക്കുന്നതിലുമുപരി മൈലേജ് ഇവ നല്‍കുന്നു. പെട്രോളില്‍ 17 കിലോമീറ്റര്‍, ഡീസലില്‍ യഥാക്രമം 23, 20 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മൈലേജ് ലഭിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News