Viral Video : 'ഡാൻസ് കളിക്കുന്നത് നിർത്ത്' സെൽഫി എടുക്കാനെത്തിയ ആരോധകനോട് ദേഷ്യപ്പെട്ട് സൽമാൻ ഖാൻ

ആരാധകൻ സെൽഫി എടുക്കാൻ തുടരുന്നത് കണ്ടാണ് താരം ദേഷ്യപ്പെട്ട് പറയുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 07:15 PM IST
  • സൽമാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ അന്തിമിന്റെ പ്രൊമോഷന് വേണ്ടി ആരാധകർക്കൊപ്പം ചെലവഴിക്കുകയായിരുന്നു.
  • കൂടാതെ ആരാകർക്കൊപ്പം ഫോട്ടോ എടുക്കാനും താരം അവസരം നൽകി.
  • അവിടെയുള്ള ക്യാമറമാന്മാരാണ് എല്ലാവർക്കും ഫോട്ടോ എടുത്ത് നൽകുന്നതും.
  • അങ്ങനെ ഒരു ആരാധകൻ ഈ ഫോട്ടോയ്ക്ക് പുറമെ ഒരു സ്വന്തം ഫോണിൽ ഒരു സെൽഫിക്കായി ശ്രമിക്കുകയും ചെയ്തു.
Viral Video : 'ഡാൻസ് കളിക്കുന്നത് നിർത്ത്' സെൽഫി എടുക്കാനെത്തിയ ആരോധകനോട് ദേഷ്യപ്പെട്ട് സൽമാൻ ഖാൻ

New Delhi : സെലിബ്രേറ്റികളോടൊപ്പം ഒരു സെൽഫി എടുക്കാൻ ഏതൊരു ആരാധകനും മോഹമുണ്ടായിരിക്കും. പലപ്പോഴും ആരാധകരുടെ ആവശ്യം നിറവേറ്റാൻ സെലിബ്രേറ്റികൾ അതിന് വഴങ്ങി കൊടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ചില സന്ദർഭങ്ങളിൽ സെൽഫിക്കായി എത്തുന്ന ഫാൻസിനോട് ഈ വിഐപികൾ ദേഷ്യപ്പെടുന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ളതാണ്. അത്തരത്തിൽ ബോളിവുഡ് നടൻ സൽമാൻ ഖാനുമായി (Salman Khan) ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

സൽമാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ അന്തിമിന്റെ പ്രൊമോഷന് വേണ്ടി ആരാധകർക്കൊപ്പം ചെലവഴിക്കുകയായിരുന്നു. കൂടാതെ ആരാകർക്കൊപ്പം ഫോട്ടോ എടുക്കാനും താരം അവസരം നൽകി. അവിടെയുള്ള ക്യാമറമാന്മാരാണ് എല്ലാവർക്കും ഫോട്ടോ എടുത്ത് നൽകുന്നതും.

ALSO READ : Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു

അങ്ങനെ ഒരു ആരാധകൻ ഈ ഫോട്ടോയ്ക്ക് പുറമെ ഒരു സ്വന്തം ഫോണിൽ ഒരു സെൽഫിക്കായി ശ്രമിക്കുകയും ചെയ്തു. പല കോണിൽ നിന്ന് സെൽഫി എടുക്കാൻ ആരാധകൻ ശ്രമിക്കവെ സഹികെട്ട സൽമാൻ പറഞ്ഞു ക്യമറമാൻ ചിത്രം എടുക്കുന്നുണ്ട് എന്ന്.

ALSO READ : Viral Video Of Chicken Frying| കൈ പൊള്ളുന്നില്ല, തിളച്ച എണ്ണയിൽ നിന്നും കൈകൊണ്ട് വാരി ചിക്കൻ എടുക്കുന്നു- Viral Video

എന്നിട്ടും ആരാധകൻ സെൽഫി എടുക്കാൻ തുടരുന്നത് കണ്ടാണ് താരം ദേഷ്യപ്പെട്ട് പറയുകയായിരുന്നു ഡാൻസ് ചെയ്യുന്നത് നിർത്തൂ എന്ന്. വീഡിയോ കാണാം.

ALSO READ : viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ വൈറലാകുന്നു

അന്തിം ദി ഫൈനൽ ട്രൂത്തിന്റെ അവസാന ഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ് സൽമാൻ ഖാൻ. ബോളിവുഡ് സൂപ്പർ താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് മഞ്ജേർക്കറാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News