viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ വൈറലാകുന്നു

viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ  വൈറലാകുന്നു   

Written by - Ajitha Kumari | Last Updated : Nov 6, 2021, 11:00 AM IST
  • നവ്യയുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • അഭിനേത്രിയായും ഡാൻസറായും അവതാരകയായുമൊക്കെ പ്രിയങ്കരിയാണ് നവ്യ
  • കലോത്സവത്തിലൂടെയാണ് നവ്യയെ മലയാളികൾ പരിചയപ്പെടുന്നത്
viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ  വൈറലാകുന്നു

viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ (Navya Nair) നൃത്ത വീഡിയോ  വൈറലാകുന്നു 

അഭിനേത്രിയായും ഡാൻസറായും അവതാരകയായുമൊക്കെ ഏവർക്കും പ്രിയങ്കരിയാണ് മലയാളികളുടെ സ്വന്തം ബാലാമണിയെന്ന നവ്യ നായർ (Navya Nair).  നവ്യയുടെ സ്വതസിദ്ധമായ അഭിനയശേഷി വളരെ വ്യത്യസ്തമാണ്.   

Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു

ഇപ്പോഴിതാ നവ്യയുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ' എന്ന ഗുരുവായൂരപ്പന്റെ ഭക്തി ഗാനത്തിനാണ് നവ്യ ചുവടുവയ്ക്കുന്നത്. ശരിക്കും പറഞ്ഞാൽ ഈ വീഡിയോയുടെ തുടക്കം കാണുമ്പോൾ നാം ബാലാമണിയെ ഓർമ്മിക്കും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ കാണാം...

കലോത്സവത്തിലൂടെയാണ് നവ്യയെ മലയാളികൾ പരിചയപ്പെടുന്നത്.  കലാതിലകപട്ടത്തെ ചൊല്ലിയുള്ള വിവാദത്തിലൂടെയാണ് മലയാളികൾ ഈ പെൺകുട്ടിയെ ശ്രദ്ധിച്ചത് എന്നതാണ് സത്യം. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യ നായർ (Navya Nair) സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. 

Also Read: viral video: താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന, വീഡിയോ വൈറലാകുന്നു

ശേഷം നന്ദനം എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാരുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും നവ്യ അഭിനയിച്ചിട്ടുണ്ട്. ശേഷം വിവാഹത്തോടെ നവ്യ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 

എന്നാൽ അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്ന നവ്യ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരികയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News