അയ്യർ പുറപ്പെട്ട് കഴിഞ്ഞു, സിബിഐ 5; ദി ബ്രെയിൻ ഗ്ലോബൽ ലോഞ്ച് ബുർജ് ഖലീഫയിൽ

ഗ്ലോബൽ ലോഞ്ചിന്റെ ഭാ​ഗമായി ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 07:12 PM IST
  • ഗ്ലോബൽ ലോഞ്ചിന്റെ ഭാ​ഗമായി ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും.
  • രാത്രി 8.30നും 9നും ഇടയിലാകും ട്രെയിലർ പ്രദർശിപ്പിക്കുക.
  • പ്രദർശനത്തിന് സാക്ഷിയാകാനാണ് മമ്മൂട്ടി ദുബായിലേക്ക് പോയിരിക്കുന്നത്.
അയ്യർ പുറപ്പെട്ട് കഴിഞ്ഞു, സിബിഐ 5; ദി ബ്രെയിൻ ഗ്ലോബൽ ലോഞ്ച് ബുർജ് ഖലീഫയിൽ

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‌സേതുരാമയ്യർ മെയ് ഒന്നിന് എത്തുകയാണ്. ചിത്രത്തിന്റേതായി ഇറങ്ങുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ വേ​ഗത്തിൽ തരം​ഗമാകാറുണ്ട്. ട്രെയിലറും പോസ്റ്ററുകളും എല്ലാം തന്നെ ഇതിനോടകം ഏറെ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിബിഐ 5ന്റെ ​ഗ്ലോബൽ ലോഞ്ചിനായി മമ്മൂട്ടി ദുബായിലേക്ക് പോകുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

​ഗ്ലോബൽ ലോഞ്ചിന്റെ ഭാ​ഗമായി ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. രാത്രി 8.30നും 9നും ഇടയിലാകും ട്രെയിലർ പ്രദർശിപ്പിക്കുക. പ്രദർശനത്തിന് സാക്ഷിയാകാനാണ് മമ്മൂട്ടി ദുബായിലേക്ക് പോയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അദ്ദേഹം യാത്ര തിരിക്കുന്നതിന്റെ വീഡിയോ രമേശ് പിഷാരടി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

Also Read: CBI 5 Movie : സിബിഐ 5 ദി ബ്രയിനിന്റെ പുതിയ പോസ്റ്ററുമായി മമ്മൂട്ടി; സേതുരാമയ്യർ ഉടനെത്തും

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

 

ബുർജ് ഖലീഫയിലെ ലൈറ്റ് അപ്പ് പ്രമോയ്ക്ക് ദുബായിലുള്ളവര്‍ക്ക്‌ സാക്ഷിയാകാമെന്നും ഇവിടെ ട്രെയിലർ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ ട്രെയിലറാണ് ആ​ദ്യമായി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. 

സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News