CBI 5 Movie : സിബിഐ 5 ദി ബ്രയിനിന്റെ പുതിയ പോസ്റ്ററുമായി മമ്മൂട്ടി; സേതുരാമയ്യർ ഉടനെത്തും

ചിത്രത്തിൻറെ ഗ്ലോബൽ ലോഞ്ച് ഇന്ന്, ഏപ്രിൽ 29 ന് രാത്രി 8.30 യ്ക്ക് ബുർജ് ഖലീഫയിൽ നടക്കും.   

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 04:46 PM IST
  • മെയ് 1 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
  • മുകേഷ്, രഞ്ജി പണിക്കർ, രമേശ് പിഷാരടി, ഹൻസിബ എന്നിവരോടൊപ്പം മമ്മൂട്ടി നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ചിത്രത്തിൻറെ ഗ്ലോബൽ ലോഞ്ച് ഇന്ന്, ഏപ്രിൽ 29 ന് രാത്രി 8.30 യ്ക്ക് ബുർജ് ഖലീഫയിൽ നടക്കും
 CBI 5 Movie : സിബിഐ 5 ദി ബ്രയിനിന്റെ പുതിയ പോസ്റ്ററുമായി മമ്മൂട്ടി; സേതുരാമയ്യർ ഉടനെത്തും

കൊച്ചി  : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സിബിഐ 5 ദി ബ്രയിനിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി. മെയ് 1 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.  മുകേഷ്, രഞ്ജി പണിക്കർ, രമേശ് പിഷാരടി, ഹൻസിബ എന്നിവരോടൊപ്പം മമ്മൂട്ടി നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ഗ്ലോബൽ ലോഞ്ച് ഇന്ന്, ഏപ്രിൽ 29 ന് രാത്രി 8.30 യ്ക്ക് ബുർജ് ഖലീഫയിൽ നടക്കും. 

ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ 22 ന് റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചനകൾ. പെരുന്നാൾ റിലീസായി ആണ് ചിത്രമെത്തുന്നത്, ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. 

 മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ. 

സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടൻ ജഗതി ശ്രീകുമാർ കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്.   വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.

ചിത്രത്തിൻറെ  ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോർട്ടുണ്ടായിരുന്നു. അതെ സമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. തിയേറ്ററിൽ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം 2021  നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News