ഗംഭീര പ്രേക്ഷക പ്രതികരണവുമായി തീയ്യേറ്ററുകളിൽ തുടരുകയാണ് ബേസിൽ ജോസഫ് നായകനായ ജയ ജയ ജയ ജയ ഹേ. വിപിൻ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രനാണ് ബേസിൻറെ നായിക.
ഇതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം ബേസിൽ ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറലായത്. സിനിമ കണ്ട് കരയുന്ന കുട്ടിയാണ് വീഡിയോയിൽ. ഒരു സുഹൃത്തു വാട്സാപ്പ് ചെയ്ത വീഡിയോ ആണ് ഇതെന്ന് ബേസിൽ വീഡിയോയിൽ പറയുന്നു. ജയ കരഞ്ഞപ്പോൾ പീലി കൂടെ കരഞ്ഞു. അവസാനം ജയ പുഞ്ചിരിച്ചപ്പോൾ പീലിയും പുഞ്ചിരിച്ചു എൻറെ മറ്റു പെണ്ണുങ്ങളും എന്നാണ് വീഡിയോയിൽ.
ALSO READ: Jaya Jaya Jaya Jaya Hey Movie: എന്റെ കണ്ണൊന്ന് എഴുതി തരുമോ? ചിരി നിറച്ച് 'ജയ ജയ ജയ ജയ ഹേ' ട്രെയിലർ
സിനിമയുടെ മാന്ത്രികത എനിക്ക് വാക്കുകളില്ല. ഇത് നിങ്ങൾക്കുള്ളതാണെന്നാണ് ബേസിൽ ചിത്രത്തിൻറെ സംവിധായകൻ വിപിൻദാസിനെ മെൻഷൻ ചെയ്ത് ബേസിൽ പോസ്റ്റ് ചെയ്തത്. 55 സെക്കൻറുള്ള വീഡിയോ 97000 പേരാണ് കണ്ടത്.
കൊച്ചു കുഞ്ഞിന്റെ മനസ്സ് വരെ പിടിച്ചു കുലുക്കിയെങ്കിൽ ഫിലിം വേറെ ലെവൽ ആണ് അതിൽ ഒരു സംശയം ഇല്ലാ എന്നായിരുന്നു ഒരു പ്രേക്ഷകൻറെ കമൻറ്.സിനിമയുടെ തുടക്കത്തിൽ ജയ അനുഭവിക്കേണ്ടി വരുന്ന വേർതിരിവുകൾ കാണുമ്പോൾ അതിലെ തമാശ രൂപേണയുള്ള അവതരണം കണ്ടു ആളുകൾ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് ചിരി വന്നില്ല. വല്ലാത്തൊരു അസ്വസ്ഥത ആയിരുന്നു. അത് തന്നെയാണ് സിനിമയുടെ വിജയവും എന്ന് മറ്റൊരു പ്രേക്ഷകനും കമൻറ് ചെയ്തു.
ഒക്ടോബർ 28-ന് റിലീസ് ചെയ്ത ചിത്രം നിർമ്മിച്ചത് ലക്ഷ്മി വാര്യർ, ഗണേശ് മേനോൻ എന്നിവർ ചേർന്നാണ്. ബബ്ലി അജു ചിത്രത്തിൻറെ ഛായഗ്രഹണം, വൈറലായ ജയജയഹേ ഗാനത്തിന് സംഗീതം നൽകിയത് അങ്കിത് മേനോൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...