'ഞാൻ പ്രതീക്ഷിച്ച അത്ര നന്നായിട്ടില്ല', മുത്താരംകുന്ന് പിഒയിലെ കോമഡി രം​ഗവുമായി ഭാവനയും ശിൽപ ബാലയും

ഭാവന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു റീൽസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റീൽസ് ചെയ്യാൻ ഭാവനയ്ക്കൊപ്പം ശിൽപബാലയുമുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 20, 2022, 07:52 PM IST
  • മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലെ ഒരു കോമഡി രം​ഗമാണ് ഇരുവരും ചേർന്ന് അഭിനയിക്കുന്നത്.
  • ചിത്രത്തിൽ ജ​ഗതിയും മുകേഷും ചേർന്നുള്ള രം​ഗമാണ് ഇവർ റീൽസിനായി തിരഞ്ഞെടുത്തത്.
  • ഇതിൽ ജ​ഗതിയുടെ വേഷം ചെയ്തത് ഭാവനയാണ്.
  • മുകേഷിന്റെ രംഗം ചെയ്തത് ശില്‍പ ബാലയും.
'ഞാൻ പ്രതീക്ഷിച്ച അത്ര നന്നായിട്ടില്ല', മുത്താരംകുന്ന് പിഒയിലെ കോമഡി രം​ഗവുമായി ഭാവനയും ശിൽപ ബാലയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഭാവന ശിൽപബാലയും. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. രണ്ട് പേരും ഇൻസ്റ്റാ​ഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീ‍ഡിയകളിൽ സജീവമാണ്. ജീവിതത്തിലെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും ഒക്കെ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം ഏറെ ശ്രദ്ധ നേടാറുമുണ്ട്. 

ഭാവന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു റീൽസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റീൽസ് ചെയ്യാൻ ഭാവനയ്ക്കൊപ്പം ശിൽപബാലയുമുണ്ട്. മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലെ ഒരു കോമഡി രം​ഗമാണ് ഇരുവരും ചേർന്ന് അഭിനയിക്കുന്നത്. ചിത്രത്തിൽ ജ​ഗതിയും മുകേഷും ചേർന്നുള്ള രം​ഗമാണ് ഇവർ റീൽസിനായി തിരഞ്ഞെടുത്തത്. ഇതിൽ ജ​ഗതിയുടെ വേഷം ചെയ്തത് ഭാവനയാണ്. മുകേഷിന്റെ രംഗം ചെയ്തത് ശില്‍പ ബാലയും. വളരെ രസകരമായാണ് റീല്‍സ് വീഡിയോ ഇരുവരും ചെയ്‍തിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon  (@bhavzmenon)

Also Read: Cannes 2022: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വീണ്ടും ദീപികയുടെ മാജിക്..!! ചുവന്ന ഗൗണില്‍ ആരാധകരുടെ മനം കവര്‍ന്ന് താരം

 

അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ ആണ് നായകൻ. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News