Viral Video | ചാക്കോച്ചനെ മലർത്തിയടിച്ച് ചിന്നു - വീഡിയോ വൈറൽ

കുഞ്ചാക്കോ ബോബനെ കട്ടിലിലേക്ക്  മലർത്തിയടിക്കുകയാണ് ചിന്നു വീഡിയോയിൽ. നടി റിമ കല്ലിങ്കലിനേയും വിഡിയോയിൽ കാണാം.

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 10:36 PM IST
  • ചിന്നു ചാന്ദിനിയ്‌ക്കൊപ്പമുള്ള ചാക്കോച്ചന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
  • ചാക്കോച്ചനെ ചിന്നു മലർത്തിയടിക്കുന്നതാണ് വീഡിയോ.
  • ചിത്രത്തിൽ ജിനുവിന്റെ കഥാപാത്രത്തെ ചിന്നു മലർത്തിയടിക്കുന്ന രം​ഗം തിയറ്ററിൽ ആവേശമായിരുന്നു.
Viral Video | ചാക്കോച്ചനെ മലർത്തിയടിച്ച് ചിന്നു - വീഡിയോ വൈറൽ

കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനായ ഭീമന്റെ വഴി മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയിലെ നായിക ചിന്നു ചാന്ദിനിയ്‌ക്കൊപ്പമുള്ള (chinnu chandni) ചാക്കോച്ചന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

 

ചാക്കോച്ചനെ ചിന്നു മലർത്തിയടിക്കുന്നതാണ് വീഡിയോ. 'ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ!! പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. കുഞ്ചാക്കോ ബോബനെ കട്ടിലിലേക്ക്  മലർത്തിയടിക്കുകയാണ് ചിന്നു വീഡിയോയിൽ. നടി റിമ കല്ലിങ്കലിനേയും വിഡിയോയിൽ കാണാം. ചിത്രത്തിൽ ജിനുവിന്റെ കഥാപാത്രത്തെ ചിന്നു മലർത്തിയടിക്കുന്ന രം​ഗം തിയറ്ററിൽ ആവേശമായിരുന്നു. 

Also Read: Kunchacko Boban | കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ട്രെയിലർ പുറത്തിറങ്ങി

ഡിസംബർ മൂന്നിനാണ് ഭീമന്റെ വഴി തിയേറ്ററുകളിൽ എത്തിയത്. ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ഭീമൻറെ വഴിക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ കഴിഞ്ഞ് ദിവസം രം​ഗത്തെത്തിയിരുന്നു. ചെമ്പൻ വിനോദ്, ബിനു പപ്പു, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ് അടക്കമുള്ള വലിയ താര നിര ചിത്രത്തിൻറെ ഭാഗമാണ്. ചെമ്പൻ വിനോദ്, ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Also Read:  Kunjacko Boban| ഭീമൻറെ വഴിക്ക് മികച്ച പ്രതികരണം, നന്ദി അറിയിച്ച് ചാക്കോച്ചൻ          

ജെല്ലിക്കെട്ടിന്റെ ഛായാ​ഗ്രാഹകനായ ഗിരീഷ് ഗംഗാദരനാണ് ഭീമന്റെ വഴിയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. കുഞ്ചാക്കോ ബോബൻ മുഖ്യവേഷത്തിലെത്തിയ നായാട്ടിന്റെ സം​ഗീത സംവിധായകനായിരുന്നു വിഷ്ണു വിജയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News